Administrator
Administrator
സിംഗൂര്‍ ബില്ലിനെതിരെ ടാറ്റ ഹൈക്കോടതിയിലേക്ക്
Administrator
Wednesday 22nd June 2011 11:23am

ന്യൂദല്‍ഹി: വിവാദമായ സിംഗൂര്‍ ലാന്റ് ബില്ലിനെതിരെ കല്‍ക്കത്ത ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിക്കുമെന്ന് ടാറ്റ അറിയിച്ചു. നാനോ കാര്‍ഫാക്ടറി നിര്‍മ്മാണത്തിനായി 2008 ല്‍ ഇടതുസര്‍ക്കാര്‍ അനുവദിച്ചുനല്‍കിയ ഭൂമി തിരിച്ചെടുക്കാനുള്ള സര്‍ക്കാര്‍ബില്ലിനെതിരെയാണ് ടാറ്റ കോടതിയെ സമീപിക്കുന്നത്.

അനുവദിക്കപ്പെട്ട 997 ഏക്കര്‍ ഭൂമി തിരിച്ചെടുക്കാന്‍ ഈ ബില്ലില്‍ പരാമര്‍ശമുണ്ട്. ഗവര്‍ണറുടെ അനുമതി ലഭിച്ചിട്ടുള്ള സിംഗൂര്‍ ലാന്റ് റീഹാബിലിറ്റേഷന്‍ ആന്റ് ഡെവലപ്‌മെന്റ് ബില്‍ ജൂണ്‍ 14 നാണ് മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ ബില്‍ പാസാക്കിയത്. ബില്ലില്‍ സര്‍ക്കാര്‍ ഭേദഗതി വരുത്തിയിട്ടുണ്ട്.

തങ്ങള്‍ക്ക് നേരിടുന്ന വെല്ലുവിളിയ്‌ക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ടാറ്റാ മോട്ടോഴ്‌സിന്റെ പ്രതിനിധി ബാരിസ്റ്റര്‍ എസ്.പല്‍ പറഞ്ഞു.

Advertisement