90 മിനിറ്റിനുള്ളില്‍ കൊവിഡ് ഫലം അറിയാം; കിറ്റ് പുറത്തിറക്കി ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട്
Covid19
90 മിനിറ്റിനുള്ളില്‍ കൊവിഡ് ഫലം അറിയാം; കിറ്റ് പുറത്തിറക്കി ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട്
ന്യൂസ് ഡെസ്‌ക്
Monday, 9th November 2020, 4:58 pm

ന്യൂദല്‍ഹി: കൊവിഡ് പരിശോധന ഫലം 90 മിനിറ്റിനുള്ളില്‍ ലഭിക്കുന്ന ടെസ്റ്റിങ് കിറ്റ് പുറത്തിറക്കി ടാറ്റ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്. തിങ്കളാഴ്ചയാണ് കിറ്റ് പുറത്തിറക്കിയത്.

ഡിസംബറോടെ രാജ്യത്തെ എല്ലാ ആശുപത്രികളിലും ലബോറട്ടറികളിലും കിറ്റ് ലഭ്യമാക്കുമെന്ന് ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് സി.ഇ.ഒ ഗിരീഷ് കൃഷ്ണമൂര്‍ത്തി പറഞ്ഞു.

‘ടാറ്റ ഹെല്‍ത്ത് കെയര്‍ വിഭാഗമായ ടാറ്റ മെഡിക്കല്‍സ് ആന്‍ഡ് ഡയഗണോസ്റ്റിക്‌സ് ആണ് കിറ്റ് വികസിപ്പിച്ചെടുത്തത്. ടാറ്റയുടെ തന്നെ ചെന്നൈ പ്ലാന്റിലാണ് കിറ്റ് കൂടുതലായി നിര്‍മ്മിക്കുക. പ്രതിമാസം 10 ലക്ഷം കിറ്റുകള്‍ നിര്‍മിക്കാനുള്ള ശേഷി പ്ലാന്റിനുണ്ട്’- ഗിരീഷ് പറഞ്ഞു.

കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിലെ കൊവിഡ് കേസുകളുടെ എണ്ണം 45903 ആയി വര്‍ധിച്ചു. നിലവില്‍ കൊവിഡ് രോഗികളുടെ എണ്ണം 8.55 ദശലക്ഷമായി ഉയര്‍ന്നിരിക്കുകയാണ്.

490 പേരാണ് ഈ സമയത്തിനുള്ളില്‍ രോഗബാധയേറ്റ് മരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 126,611 ആയി ഉയര്‍ന്നു.

അതേസമയം ഇന്ത്യയില്‍ ദിനംപ്രതി 1 ദശലക്ഷത്തിലധികം പേര്‍ക്ക് കൊവിഡ് ടെസ്റ്റുകള്‍ നടത്തുന്നുണ്ട്. അതില്‍ 60% പേര്‍ക്കും റാപ്പിഡ് കൊവിഡ് ടെസ്റ്റുകളാണ് നടത്തുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights; Tata Institute publish covid 19 kit