സണ്‍റൂഫ് കൂടിയുണ്ടെങ്കില്‍ ഹാരിയര്‍ ചുള്ളനാകില്ലേ? 25000 രൂപ മാത്രം മതി
Auto News
സണ്‍റൂഫ് കൂടിയുണ്ടെങ്കില്‍ ഹാരിയര്‍ ചുള്ളനാകില്ലേ? 25000 രൂപ മാത്രം മതി
ന്യൂസ് ഡെസ്‌ക്
Sunday, 5th May 2019, 9:56 pm
കാല്‍ലക്ഷം രൂപ അധികം ചിലവിടാന്‍ നിങ്ങള്‍ തയ്യാറാണെങ്കില്‍ അടിപൊളി സണ്‍റൂഫ് ഘടിപ്പിക്കാനാകു

 

ടാറ്റയുടെ എസ് യു വി ഹാരിയര്‍ ആളുകളുടെ മനസില്‍ ഇടംനേടി കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ഈ മോഡലിന്റെ പ്രധാന അപര്യാപ്തതയായി വാഹനപ്രേമികള്‍ ഉയര്‍ത്തിക്കാട്ടുന്നത് സണ്‍റൂഫ് ആണ്. എല്ലാവിധ ആധുനിക ഫീച്ചറുകളും ഉള്ള മോഡലായിട്ടുകൂടി സണ്‍റൂഫ് എന്ന സവിശേഷതയുടെ കാര്യത്തില്‍ കമ്പനി പിന്നോട്ടടിക്കുകയായിരുന്നു.

എന്നാല്‍ ഹാരിയറിന് സണ്‍റൂഫ് കൂടി ഉണ്ടെങ്കില്‍ എന്ന് ചിന്തിക്കുന്ന ഉപഭോക്താക്കളെ നിരാശരാക്കാന്‍ ഡീലര്‍മാര്‍ തയ്യാറല്ല. കാല്‍ലക്ഷം രൂപ അധികം ചിലവിടാന്‍ നിങ്ങള്‍ തയ്യാറാണെങ്കില്‍ അടിപൊളി സണ്‍റൂഫ് ഘടിപ്പിക്കാനാകുമെന്നാണ് പുതിയ വിവരം.

അങ്കിത് ബന്‍ക എന്ന ഉപഭോക്താവിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇക്കാര്യം പുറത്തുവിട്ടത്. ഡീലര്‍ഷിപ്പില്‍ നിന്നാണ് സണ്‍റൂഫ് സെറ്റാക്കിയത്.രണ്ട് വര്‍ഷം വാറണ്ടിയുള്ള സണ്‍റൂഫില്‍ വെള്ളം ചോരുകയോ തുരുമ്പിക്കുകയോ ഇല്ലെന്നാണ് പറയുന്നത്. പാനരോമിക് സ്‌റ്റൈലിലാണ് സണ്‍റൂഫ് ഘടിപ്പിച്ചിരിക്കുന്നത്. സണ്‍റൂഫ് കൂടിയുള്ള സുന്ദരന്‍ ഹാരിയറിന്റെ ചിത്രങ്ങളും അങ്കിത് പുറത്തുവിട്ടിട്ടുണ്ട്.