ടാറ്റ ഹാരിയര്‍ എസ്.യു.വി ജനുവരിയില്‍
TATA
ടാറ്റ ഹാരിയര്‍ എസ്.യു.വി ജനുവരിയില്‍
ന്യൂസ് ഡെസ്‌ക്
Sunday, 16th September 2018, 11:20 pm

ഇന്ത്യ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ടാറ്റ ഹാരിയര്‍ എസ്.യു.വി ജനുവരിയില്‍ വിപണിയിലെത്തും. 2019 മുംബൈ മാരത്തണില്‍ ലീഡ് കാറായി ടാറ്റ ഹാരിയര്‍ അരങ്ങിലെത്തും. ടാറ്റ കൊണ്ടുവരാന്‍ പോകുന്ന പ്രീമിയം അഞ്ചു സീറ്റര്‍ എസ്.യു.വിയാണ് ഹാരിയര്‍.

ഔദ്യോഗിക അവതരണവേളയില്‍ മാത്രമെ മോഡലിന്റെ വില ടാറ്റ പ്രഖ്യാപിക്കുകയുള്ളൂ. ഹാരിയറിന് വേണ്ടി പ്രത്യേക വിപണന ശൃംഖല ടാറ്റയുടെ ആലോചനയിലുണ്ട്.


Read:  ഐ.എസ്.ആര്‍.ഒ ചാരക്കേസ്: കരുണാകരനെ കോണ്‍ഗ്രസില്‍ നിന്നും ഇറക്കിവിടാന്‍ ഒരുകൂട്ടം ശ്രമിച്ചിരുന്നു; ആര്‍ ബാലകൃഷ്ണപിള്ള


കമ്പനിയുടെ ഏറ്റവും പുതിയ ഒപ്റ്റിമല്‍ മൊഡ്യുലാര്‍ എഫിഷ്യന്‍ ഗ്ലോബല്‍ അഡ്വാന്‍സ്ഡ് ആര്‍കിടെക്ചറിലാണ് എസ്.യു.വി പുറത്തുവരിക. ജീപ് കോമ്പസില്‍ തുടിക്കുന്ന ഫിയറ്റിന്റെ 2 ലിറ്റര്‍ ഡീസല്‍ മള്‍ട്ടിജെറ്റ് എഞ്ചിന്‍ ഹാരിയറില്‍ ടാറ്റ ഉപയോഗിക്കും.

എഞ്ചിന് 140 bhp കരുത്തും 320 Nm torqueഉം പരമാവധി സൃഷ്ടിക്കാനാവും. ആറു സ്പീഡായിരിക്കും സ്റ്റാന്‍ഡേര്‍ഡ് മാനുവല്‍ ഗിയര്‍ബോക്‌സ്. ഇന്ത്യയില്‍ 2 ലിറ്റര്‍ ഫിയറ്റ് ഡീസല്‍ എഞ്ചിന്‍ തുടിക്കുന്ന രണ്ടാമത്തെ മോഡലായിരിക്കും ടാറ്റ ഹാരിയര്‍. 4,575 mm നീളവും 1,960 mm വീതിയും 1,686 mm ഉയരവും ടാറ്റയുടെ ഫ്‌ളാഗ്ഷിപ്പ് എസ്.യു.വിക്കുണ്ട്.