എഡിറ്റര്‍
എഡിറ്റര്‍
വിലക്കിഴിവോടെ ടാറ്റ ആര്യ
എഡിറ്റര്‍
Tuesday 26th March 2013 1:39pm

ടാറ്റ മോട്ടോഴ്‌സ് വന്‍ വിലക്കിഴിവില്‍ ആര്യ ഉപഭോക്താക്കളിലെത്തിക്കുന്നു. രണ്ടര ലക്ഷം രൂപ വരെ ഉയരുന്ന വമ്പന്‍ വിലക്കിഴിവാണ് പ്രീമിയം ക്രോസ് ഓവര്‍ വിഭാഗത്തില്‍പെടുന്ന ആര്യയ്ക്കു ടാറ്റ വാഗ്ദാനം ചെയ്യുന്നത്.

Ads By Google

2011 മോഡല്‍ ആര്യയ്ക്കാവട്ടെ ഇളവുകള്‍ 2.50 ലക്ഷം രൂപയോളം വരും. 2012, 2013 മോഡല്‍ ആര്യ വാങ്ങുമ്പോള്‍ എക്‌സ്‌ചേഞ്ച് ബോണസ് ആയി അര ലക്ഷം രൂപയാണ് വാഗ്ദാനം. അതതു ഡീലര്‍ഷിപ്പിലെ സ്‌റ്റോക്ക് ലഭ്യതയുടെ അടിസ്ഥാനത്തിലാണ് കമ്പനി വിവിധ ഇളവുകള്‍ അനുവദിക്കുന്നത്.

ഇത്രയൊക്കെ ഇളവുകള്‍ അനുവദിക്കുന്നത് ടാറ്റ മോട്ടോഴ്‌സിന്റെ ലാഭക്ഷമതയെ ബാധിക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

ഏറെ പ്രതീക്ഷയോടെ വില്‍പ്പനയ്‌ക്കെത്തിച്ച എം പി വിയായ ആര്യയ്ക്ക് ഒട്ടും ആവശ്യക്കാരില്ലാത്തതു ടാറ്റ മോട്ടോഴ്‌സിനു ഗുരുതര വെല്ലുവിളിയായിട്ടുണ്ടെന്നതാണു വസ്തുത. കഴിഞ്ഞ മാസത്തെ വില്‍പ്പന വെറും നാലു യൂണിറ്റായിരുന്നു.

2012 ഏപ്രില്‍ മുതല്‍ 2013 ജനുവരി വരെയുള്ള കാലത്ത് ആര്യയുടെ വില്‍പ്പനയാവട്ടെ 821 യൂണിറ്റായിരുന്നു; പ്രധാന എതിരാളി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എക്‌സ് യു വി 500 ഇക്കാലത്ത് നേടിയ വില്‍പ്പന 38,000 യൂണിറ്റിലേറെയായിരുന്നു.

Advertisement