ഓപ്പറേഷന്‍ ജാവയ്ക്ക് ശേഷം 'സൗദി വെള്ളക്ക'യുമായി തരുണ്‍ മൂര്‍ത്തി; ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു
Entertainment news
ഓപ്പറേഷന്‍ ജാവയ്ക്ക് ശേഷം 'സൗദി വെള്ളക്ക'യുമായി തരുണ്‍ മൂര്‍ത്തി; ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 14th September 2021, 1:56 pm

കൊച്ചി: ഓപ്പറേഷന്‍ ജാവ എന്ന ചിത്രത്തിന് ശേഷം തരുണ്‍ മുര്‍ത്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു.

സൗദി വെള്ളക്ക എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും, സത്യം പറഞ്ഞാ വിശ്വസിക്കു വോ’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഉര്‍വ്വശി തീയേറ്റേഴ്‌സിന്റെ ബാനറില്‍ സന്ദീപ് സേനനാണ്.

ദേവി വര്‍മ്മ,ലുക്മാന്‍, ബിനു പപ്പു, സുധിക്കോപ്പാ, കൊച്ചിയിലെ പ്രശസ്ത ചവിട്ടുനാടകക്കാരനായ ഐ.ടി. ജോസ്, ഗോകുലന്‍, ശ്രിന്ദ, ധന്യ അനന്യ. എന്നിവരടക്കം നിരവധി പേരാണ് ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

നിരവധി പുതുമുഖങ്ങളും ചിത്രത്തിലുണ്ട്. ഛായാഗ്രഹണം – ശരണ്‍ വേലായുധന്‍, ചിത്രസംയോജനം – നിഷാദ് യൂസഫ്, സഹനിര്‍മ്മാണം – ഹരീന്ദ്രന്‍, ശബ്ദ രൂപകല്‍പന – വിഷ്ണു ഗോവിന്ദ് -ശ്രീശങ്കര്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – സംഗീത് സേനന്‍, സംഗീതം – പാലീ ഫ്രാന്‍സിസ്, ഗാന രചന – അന്‍വര്‍ അലി, രംഗപടം – സാബു മോഹന്‍,

ചമയം – മനു മോഹന്‍, കാസ്റ്റിംഗ് ഡയറക്ടര്‍ – അബു വാളയംകുളം വസ്ത്രലങ്കാരം – മഞ്ജുഷ രാധാകൃഷ്ണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ജിനു പി.കെ, നിശ്ചലഛായഗ്രാഹണം – ഹരി തിരുമല, പ്രൊഡക്ഷന്‍ കോര്‍ഡിനേറ്റര്‍ – മനു ആലുക്കല്‍, പരസ്യകല – യെല്ലോടൂത്‌സ്,

ചിത്രം ഉടനെ ചിത്രീകരണമാരംഭിക്കുമെന്നും 2022 ല്‍ റിലീസ് ചെയ്യുമെന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Tarun Moorthy with ‘Saudi Vellakka’ after Operation Java; The title poster has been released