എഡിറ്റര്‍
എഡിറ്റര്‍
‘എജ്ജായി ഉന്നമാ ഈ പഹയന്’; പൂനെ താരത്തെ വായുവില്‍ ചാടി എറിഞ്ഞിട്ട് റാഷിദ് ഖാന്റെ അത്ഭുത പ്രകടനം, വീഡിയോ
എഡിറ്റര്‍
Saturday 22nd April 2017 8:02pm

പൂനെ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഏറ്റവും ശ്രദ്ധേയമായ പ്രകടനം നടത്തുന്ന യുവതാരങ്ങളിലൊരാളാണ് അഫ്ഗാന്‍ താരം റാഷിദ് ഖാന്‍. പന്തു കൊണ്ട് എതിര്‍ ടീമിനെ വരിഞ്ഞു മുറുകുന്ന റാഷിദിനെ നാം ലീഗിലുടനീളം കണ്ടതാണ്. ഇപ്പോഴിതാ ഫീല്‍ഡിംഗിലും അത്ഭുതം കാഴ്ച്ച വെക്കുകയാണ് റാഷിദ്.

റൈസിഗം പൂനെയ്ക്കു വേണ്ടി കത്തിക്കയറിയ രാഹുല്‍ ത്രിപാദിയെ പുറത്തക്കാനായി റാഷിദ് നടത്തിയ അത്ഭുത പ്രകടനം കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍.

ബാറ്റ് ചെയ്യുന്നത് സാക്ഷാല്‍ എം.എസ് ധോണിയായിരുന്നു. റാഷിദ് എറിഞ്ഞ പന്ത് ലെഗ് സൈഡിലേക്ക് തട്ടിയിട്ട് ധോണി സിംഗിളിനായി ഓടി. നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍ നിന്നും മറ്റേ എന്‍ഡിലേക്ക് ഓടിയെത്താന്‍ ത്രിപാദിയ്ക്ക് സമയം പോലും നല്‍കാതെ പന്ത് ചാടി കയ്യിലൊതുക്കിയ റാഷിദ് വായുവില്‍ നിന്നു തന്നെ പന്ത് സ്റ്റമ്പ് ലക്ഷ്യമാക്കി എറിയുകയായിരുന്നു.

റാഷിദിന് പിഴച്ചില്ല. ഉന്നം കിറു കൃത്യം. അതോടെ 41 പന്തില്‍ നിന്നും 59 റണ്‍സുമായി ത്രിപാദിയുടെ ഇന്നിംഗ്‌സ് അവസാനിച്ചു.

ത്രിപാദി പുറത്തായെങ്കിലും ധോണി ദൗത്യം ഏറ്റെടുക്കുകയായിരുന്നു. 34 പന്തില്‍ നിന്നും 61 റണ്‍സായിരുന്നു ധോണി അടിച്ചു കൂട്ടിയത്. പതിവു പോലെ അവസാന പന്തിലായിരുന്നു ധോണി പൂനെയെ വിജയത്തിലേക്ക് നയിച്ചത്.


Also Read: ‘കുരിശ് പൊളിച്ചത് അയോധ്യയിലെ പള്ളി പൊളിച്ചതു പോലെ; ആര്‍.എസ്.എസിന് കുഴലൂതുന്ന ഒരുത്തനും ഇങ്ങോട്ടും വരണ്ട’; സബ് കളക്ടര്‍ക്കെതിരെ വീണ്ടും ആഞ്ഞടിച്ച് മന്ത്രി എം.എം മണി


നേരത്തെ ഡേവിഡ് വാര്‍ണറുടേയും മോയിസെസ് ഹെന്‍ റിക്വസിസിന്റേയും പ്രകടനത്തിന്റെ ബലത്തില്‍ ഹൈദരാബാദ് 176 റണ്‍സെടുത്തിരുന്നു. പൂനെയ്ക്കു വേണ്ടി രാഹുല്‍ ത്രിപാദിയാണ് ആദ്യം കത്തിക്കയറിയത്.

Advertisement