ഇന്ന് മാത്രം 3949 രോഗികള്‍; തമിഴ്‌നാട്ടില്‍ ലോക്ക് ഡൗണ്‍ ജൂലൈ 31 വരെ നീട്ടി
Lock Down
ഇന്ന് മാത്രം 3949 രോഗികള്‍; തമിഴ്‌നാട്ടില്‍ ലോക്ക് ഡൗണ്‍ ജൂലൈ 31 വരെ നീട്ടി
ന്യൂസ് ഡെസ്‌ക്
Monday, 29th June 2020, 9:49 pm

ചെന്നൈ: കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ തമിഴ്നാട്ടില്‍ ലോക്ക്ഡൗണ്‍ നീട്ടി. ജൂലൈ 31 വരെയാണ് ലോക്ക്ഡൗണ്‍ നീട്ടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്.

ആരോഗ്യ രംഗത്തെ വിദഗ്ധരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അടച്ചിടല്‍ നീട്ടാന്‍ തീരുമാനിച്ചത്.

തമിഴ്നാട്ടില്‍ ഇന്ന് 3949 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ മൊത്തം രോഗികളുടെ എണ്ണം 86,000 ആയി.

ഇന്ന് തമിഴ്നാട്ടില്‍ 62 പേര്‍ മരിച്ചു. ഇതോടെ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 1,141 ആയി ഉയര്‍ന്നു.

ചെന്നൈയില്‍ മാത്രം ഇന്ന് 2167 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഒരു ദിവസം ചെന്നൈയില്‍ രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

നേരത്തെ മഹാരാഷ്ട്രയിലും ലോക്ക്ഡൗണ്‍ ജൂലൈ 31 വരെ നീട്ടിയിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ