ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
Tamilnadu politics
‘മാധ്യമങ്ങളുമായി എങ്ങനെ ഇടപെടണമെന്ന് അറിയില്ല’; തമിഴ്‌നാടിന് ഇനി വേണ്ടത് രാഷ്ട്രീയ വിപ്ലവമാണെന്ന് രജനീകാന്ത്
ന്യൂസ് ഡെസ്‌ക്
Wednesday 3rd January 2018 9:15am

ചെന്നൈ: രാഷ്ട്രീയ പ്രവര്‍ത്തനം വലിയ ഉത്തരവാദിത്വമാണെന്ന് നടന്‍ രജനീകാന്ത്. മാധ്യമങ്ങളുമായി എങ്ങനെ ഇടപെടണമെന്ന് അറിയില്ലെന്നും രജനീകാന്ത് കൂട്ടിച്ചേര്‍ത്തു. ഇതുവരെ മാധ്യമങ്ങളുമായി കൃത്യമായി അകലം പാലിച്ചിരുന്ന താരം ഇന്നലെ മാധ്യമപ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തി.

‘ വലിയ വിപ്ലവങ്ങള്‍ നടന്ന തമിഴകത്തില്‍ മാറ്റങ്ങള്‍ ലക്ഷ്യമിട്ടാണ് രാഷ്ട്രീയത്തിലിറങ്ങാന്‍ തീരുമാനിച്ചത്. തമിഴ്‌നാടിന് ഇനി വേണ്ടത് രാഷ്ട്രീയ വിപ്ലവമാണ്. ‘

പാര്‍ട്ടി രൂപവത്കരണം വരെ രാഷ്ട്രീയപ്രതികരണം നടത്തില്ലെന്നും ഒരു പാര്‍ട്ടിയേയും വിമര്‍ശിക്കില്ലെന്നും രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിക്കുമ്പോള്‍ തന്നെ താരം വ്യക്തമാക്കിയിരുന്നു. ആരാധകരെയും പരസ്യപ്രതികരണത്തില്‍ നിന്ന് വിലക്കിയിട്ടുണ്ട്.

ആത്മീയ രാഷ്ട്രീയം എന്നത് യാഥാര്‍ത്ഥ്യത്തേയും സത്യസന്ധതയേയും അടിസ്ഥാനമാക്കിയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. മതത്തിനും ജാതിക്കും അപ്പുറമാണ് ആത്മീയ രാഷ്ട്രീയമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ ആത്മീയ രാഷ്ട്രീയം പരിശീലിക്കാനുള്ള തയ്യാറെടുപ്പിലാണ് താനെന്ന് രജനികാന്ത് പറഞ്ഞിരുന്നു. ഈ പരാമര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ താരം ബി.ജെ.പി സഖ്യത്തിലേക്ക് പോകും എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു.

ഇതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹം നിലപാട് വിശദീകരിച്ചത്.

Advertisement