സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പൂജകളും മതപരമായ ചടങ്ങുകളും വിലക്കി തമിഴ്‌നാട് സര്‍ക്കാര്‍
national news
സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പൂജകളും മതപരമായ ചടങ്ങുകളും വിലക്കി തമിഴ്‌നാട് സര്‍ക്കാര്‍
ന്യൂസ് ഡെസ്‌ക്
Tuesday, 23rd October 2018, 6:11 pm

ചെന്നൈ: തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ മതപരമായ പൂജകളോ മറ്റ് ആചാരങ്ങളോ നടത്തുന്നത് തടഞ്ഞ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു.നവരാത്രി ആഘോഷങ്ങള്‍ക്ക് മുന്നോടിയായി ആയിരുന്നു സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

എന്നാല്‍ സര്‍ക്കാര്‍ ഉത്തരവിന് വിരുദ്ധമായി പല സര്‍ക്കാര്‍ സ്ഥാപനങ്ങളിലും നവരാത്രി ആഘോഷങ്ങള്‍ നടത്താനുള്ള ഒരുക്കങ്ങള്‍ നടന്നിരുന്നതായി സിംപ്ലിസിറ്റി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Also Read:  ശബരിമല സന്ദര്‍ശനത്തിന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നാല് യുവതികള്‍ ഹൈക്കോടതിയില്‍

ആഭ്യന്തര അറിയിപ്പില്‍ സിറ്റി പൊലീസ് കമ്മീഷണര്‍ സര്‍ക്കാര്‍ ഉത്തരവ് ലംഘിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്ന് ആഡീഷണല്‍ കമ്മീഷ്ണര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

2010 ല്‍ ബേസിന്‍ ബ്രിഡ്ജ് പൊലീസ് സ്റ്റേഷനില്‍ ആയുധ പൂജ നടത്തിയതിനെതിരെ തന്തൈ പെരിയാര്‍ ദ്രാവിഡര്‍ കഴകം അന്ന് പ്രതിഷേധം നടത്തിയിരുന്നു.