എഡിറ്റര്‍
എഡിറ്റര്‍
‘എല്ലാം കള്ളം’; ജയലളിതയെ ആശുപത്രിയില്‍ പോയി കണ്ടിരുന്നില്ലെന്ന് മന്ത്രിയുടെ വെളിപ്പെടുത്തല്‍
എഡിറ്റര്‍
Saturday 23rd September 2017 5:45pm

ചെന്നൈ: തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് നേരത്തെ പറഞ്ഞിരുന്ന വാദങ്ങള്‍ കള്ളമായിരുന്നെന്ന് വനം മന്ത്രി സി. ശ്രീനിവാസന്‍. മധുരയില്‍ ഒരു പൊതുപരിപാടിക്കിടെയാണ് മന്ത്രിയുടെ കുറ്റസമ്മതം. കള്ളം പറഞ്ഞതിന് മന്ത്രി പരസ്യമായി മാപ്പും ചോദിച്ചു.

‘ജയലളിത ഇഡ്ഡലി കഴിച്ചെന്നും പലരും അവരെ സന്ദര്‍ശിച്ചെന്നും ഞങ്ങള്‍ നിങ്ങളോട് കള്ളം പറഞ്ഞിരിക്കാം. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഞങ്ങള്‍ അവരെ കണ്ടിരുന്നില്ല.’


Also Read: രാജി ആവശ്യപ്പെടില്ലെന്ന് അറിയാവുന്നതുകെണ്ടാണ് തോമസ് ചാണ്ടി മുഖ്യമന്ത്രി പറഞ്ഞാല്‍ മാത്രം രാജി എന്നു പറയുന്നതെന്ന് കുമ്മനം രാജശേഖരന്‍


മന്ത്രിമാരും പാര്‍ട്ടി നേതാക്കളും ജയലളിതയെ അപ്പോളോ ആശുപത്രിയില്‍ പോയി കണ്ടു എന്ന് കള്ളം പറഞ്ഞത് പാര്‍ട്ടിയുടെ രഹസ്യം പുറത്തുപോവാതിരിക്കാനാണെന്നും ശ്രീനിവാസന്‍ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 22 നാണ് ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. ഡിസംബര്‍ 5 നാണ് ജയലളിത മരിച്ചത്.

2016 ഒക്ടോബര്‍ 1 നുശേഷം ശശികല ജയലളിതയെ കണ്ടിട്ടില്ലെന്ന ടി.ടി.വി ദിനകരന്റെ വാദവും മന്ത്രി തള്ളി. ശശികലയ്ക്കു മാത്രമെ ജയലളിതയെ മുറിയില്‍ പോയി കാണാന്‍ അനുവാദമുണ്ടായിരുന്നുള്ളൂവെന്ന് ശ്രീനിവാസന്‍ പറഞ്ഞു.

Advertisement