തമിഴ്‌നാട്ടില്‍ ബി.ജെ.പിയുമായുള്ള സഖ്യം തുടരുമെന്ന് എ.ഐ.എ.ഡി.എം.കെ
national news
തമിഴ്‌നാട്ടില്‍ ബി.ജെ.പിയുമായുള്ള സഖ്യം തുടരുമെന്ന് എ.ഐ.എ.ഡി.എം.കെ
ന്യൂസ് ഡെസ്‌ക്
Saturday, 21st November 2020, 6:34 pm

ചെന്നൈ: തമിഴ്‌നാട്ടില്‍ ബി.ജെ.പിയുമായുള്ള സഖ്യം തുടരുമെന്ന് എ.ഐ.എ.ഡി.എം.കെ. ഉപമുഖ്യമന്ത്രി പനീര്‍ശെല്‍വമാണ് ഇക്കാര്യം അറിയിച്ചത്.

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്‌ക്കൊപ്പം മത്സരിക്കുമെന്ന് പനീര്‍ശെല്‍വം പറഞ്ഞു. ഇരുപാര്‍ട്ടികളും തമ്മില്‍ അസ്വാരസ്യം തുടരവേയാണ് പനീര്‍ശെല്‍വത്തിന്റെ പ്രതികരണം.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ശനിയാഴ്ച തമിഴ്‌നാട്ടിലെത്തിയിരുന്നു.

മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, ഉപമുഖ്യമന്ത്രി ഒ പനീര്‍സെല്‍വം ഉള്‍പ്പടെയുള്ളവര്‍ വിമാനത്താവളത്തില്‍ എത്തിയാണ് ചെന്നൈയില്‍ എത്തിയ അമിത് ഷായെ സ്വീകരിച്ചത്. എം.ജി.ആറിന്റെയും ജയലളിതയുടെയും അനുസ്മരണ സമ്മേളനത്തില്‍ മുഖ്യാതിഥിയായാണ് അമിത് ഷാ ചെന്നൈയില്‍ എത്തിയത്.

സംസ്ഥാനത്ത് സഖ്യകക്ഷിയായ എ.ഐ.എ.ഡി.എം.കെയുമായി ഇടഞ്ഞ് നില്‍ക്കുന്ന ബി.ജെ.പിയ്ക്ക് അമിത് ഷായുടെ വരവ് നിര്‍ണായകമാണ്. വെട്രിവേല്‍ യാത്രയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരും ബി.ജെ.പിയും നേരിട്ട് പോരടിച്ചിരുന്നു.

അതേസമയം സ്റ്റാലിനുമായി അകന്ന് നില്‍ക്കുന്ന എം.കെ അളഗിരി അമിത് ഷായെ ചെന്നൈയിലെത്തി കാണും. നേരത്തെ അളഗിരിയുടെ വിശ്വസ്തനായ കെ.പി രാമലിംഗം ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Tamil Nadu AIADMK Says Will Continue Its Alliance with BJP