എഡിറ്റര്‍
എഡിറ്റര്‍
ശ്രീലങ്കന്‍ തമിഴര്‍ക്കായി തമിഴ് സിനിമാലോകത്തിന്റെ നിരാഹാരം
എഡിറ്റര്‍
Friday 29th March 2013 10:42am

ചെന്നൈ: ശ്രീലങ്കയില്‍ തമിഴ് വംശജര്‍ അനുഭവിക്കുന്ന പീഡനങ്ങളില്‍ പ്രതിഷേധിച്ച് തമിഴ് സിനിമാ ലോകം നിരാഹാര സമരത്തിലേക്ക്.  സൗത്ത് ഇന്ത്യന്‍ ആക്ടേര്‍സ് അസോസിയേഷനായ നടികര്‍ സംഘത്തിന്റെ നേതൃത്വത്തിലാണ് നിരാഹാരം നടക്കുന്നത്.

Ads By Google

അജിത് ഉള്‍പ്പെടെ തമിഴിലെ പ്രമുഖ താരങ്ങളെല്ലാം തന്നെ നിരാഹാരം അനുഷ്ഠിക്കുന്നുണ്ടെന്നാണ് അറിയുന്നത്. ഇതിനായി തന്റെ ഏറ്റവും പുതിയ ചിത്രമായ സിരുതൈ ശിവ സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിങ്ങും അജിത് മാറ്റി വെച്ചിരിക്കുകയാണ്.

ഏപ്രില്‍ ഒന്നിനാണ് ചിത്രത്തിന്റെ ഷൂട്ടിങ് തീരുമാനിച്ചിരുന്നത്. എന്നാല്‍ നിരാഹാരം നടക്കുന്നതിനാല്‍ ചിത്രത്തിന്റെ ഷൂട്ടിങ് ഏപ്രില്‍ അഞ്ചിലേക്ക് മാറ്റി എന്നാണ് അറിയുന്നത്.

ഏപ്രില്‍ രണ്ടിനാണ് നടികര്‍ സംഘം നിരാഹാരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

നേരത്തേ തമിഴ് വംശജരോടുള്ള ശ്രീലങ്കയുടെ പീഡനങ്ങള്‍ക്കെതിരെ ഇന്ത്യ ശക്തമായ നിലപാടെടുക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട്ടിലെ താരങ്ങള്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഉപവാസവുമായി താരങ്ങള്‍ രംഗത്തെത്തിയിരിക്കുന്നത്.

Advertisement