ജ്യോതികയ്ക്ക് ഇന്ന് 43ാം പിറന്നാള്‍; ആശംസകള്‍ നേര്‍ന്ന് സിനിമാ ലോകം
Movie Day
ജ്യോതികയ്ക്ക് ഇന്ന് 43ാം പിറന്നാള്‍; ആശംസകള്‍ നേര്‍ന്ന് സിനിമാ ലോകം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 18th October 2021, 12:13 pm

തമിഴകത്തിന്റെ പ്രിയ താരമായ ജ്യോതികയുടെ 43ാം ജന്മദിനമാണ് ഇന്ന്. നിരവധി പേരാണ് താരത്തിന് ആശംസകള്‍ അറിയിച്ച് രംഗത്തെത്തിയത്. സൂര്യ ആരാധകരും ജ്യോതിക ആരാധകരുമെല്ലാം താരത്തിന്റെ ജന്മദിനം ആഘോഷമാക്കുകയാണ്.

വിവാഹ ശേഷം സിനിമയില്‍ നിന്നും ഇടവേളയെടുത്ത താരം പിന്നീട് ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നു. തിരിച്ചുവരവില്‍ ജ്യോതികയുടെ സിനിമ നിര്‍മ്മിച്ചത് ഭര്‍ത്താവും നടനുമായ സൂര്യയായിരുന്നു.

ജ്യോതികയുടെ പുതിയ സിനിമാ വിശേഷങ്ങളും മക്കളെ കുറിച്ചുള്ള വിശേഷങ്ങളുമെല്ലാം ആരാധകര്‍ ആഘോഷമാക്കാറുണ്ട്. സൂര്യ-ജ്യോതിക ദമ്പതിമാരെപ്പോലെ തന്നെ മക്കളായ ദിയയും ദേവുമെല്ലാം പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്.

കഴിഞ്ഞയാഴ്ച പുറത്തിറങ്ങിയ തന്റെ പുതിയ ചിത്രമായ ഉടന്‍പിറപ്പിന്റെ വിശേഷങ്ങള്‍ പങ്കിട്ട് താരമെത്തിയിരുന്നു. ഡും ഡും ഡുമിന് ശേഷം വീണ്ടും ഗ്രാമീണ പശ്ചാത്തലത്തിലുള്ള കഥാപാത്രത്തെ അവതരിപ്പിക്കുകയാണ് ചിത്രത്തില്‍ ജ്യോതിക.

തന്റെ ജീവിതത്തില്‍ നേരിട്ട് പരിചയമുള്ള സ്ത്രീകളാണ് ഈ കഥാപാത്രത്ത അവതരിപ്പിക്കാന്‍ പ്രചോദനമേകിയതെന്ന് ജ്യോതിക പറഞ്ഞിരുന്നു.
സൂര്യയുടെ അമ്മ ഉള്‍പ്പടെ നിരവധി വനിതകളാണ് തന്നെ ആ വേഷം ഗംഭീരമാക്കാനായി സഹായിച്ചത്.

15 വര്‍ഷത്തിലധികമായി സൂര്യയുടെ അമ്മയെ അറിയാം. കോയമ്പത്തൂരിനടുത്തുള്ള ചെറിയൊരു ഗ്രാമത്തിലാണ് സൂര്യയുടെ കുടുംബക്കാര്‍ താമസിക്കുന്നത്. അവിടെയുള്ളവരും തനിക്ക് ഇന്‍സ്പിരേഷനായിട്ടുണ്ട്. മുന്‍പൊരിക്കലും അവതരിപ്പിച്ചിട്ടില്ലാത്ത തരത്തിലുള്ള കഥാപാത്രമായതിനാലാണ് താന്‍ ഈ ചിത്രം തിരഞ്ഞെടുത്തതെന്നും ജ്യോതിക പറഞ്ഞിരുന്നു. ആമസോണില്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ മാതംഗി എന്ന കഥാപാത്രത്തെയാണ് ജ്യോതിക അവതരിപ്പിക്കുന്നത്.

വ്യത്യസ്ത ഏജ് ഗ്രൂപ്പിലുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ കഴിയുന്നത് കരിയറിലെ തന്നെ വലിയൊരു ഭാഗ്യമായാണ് കാണുന്നതെന്നും ജ്യോതിക പറഞ്ഞിരുന്നു.

ശക്തമായ വനിതാ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ തനിക്ക് കഴിയുമെന്ന് ജ്യോതിക നേരത്തെയും തെളിയിച്ചിരുന്നു.ജ്യോതികയുടെ സിനിമാജീവിതത്തിനും വ്യക്തി ജീവിതത്തിനും ശക്തമായ പിന്തുണയാണ് ജ്യോതികയുടേയും സൂര്യയുടേയും കുടുംങ്ങള്‍ നല്‍കുന്നത്.

എല്ലാത്തിലും പെര്‍ഫെക്റ്റാണ് സൂര്യയെന്നാണ് ജ്യോതിക പറയാറുള്ളത്. തിരിച്ചുവരവിനായി തന്നെ പ്രേരിപ്പിച്ചത് അദ്ദേഹമാണ്. താന്‍ ലൊക്കേഷനിലേക്ക് പോവുമ്പോള്‍ മക്കളുടെ കാര്യങ്ങളെല്ലാം ചെയ്ത് അവരുടെ കൂടെ തന്നെയുണ്ടാവാറുണ്ട് അദ്ദേഹമെന്നും ജ്യോതിക പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

Content Highlight: Tamil Actress Jyothika Birthday