എഡിറ്റര്‍
എഡിറ്റര്‍
ഉയരം കൂടിയവര്‍ക്ക് ഹൃദയാഘാതത്തിനുള്ള സാധ്യത കൂടുതലെന്ന് പഠനം
എഡിറ്റര്‍
Thursday 7th September 2017 2:29pm

ഉയരം കൂടിയവര്‍ക്ക് ഹൃദയാഘാതവും സ്‌ട്രോക്കും വരാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം. 2.7 മില്യണ്‍ ആളുകളില്‍ നടത്തിയ പഠനത്തില്‍ നിന്നാണ് ഇത്തരമൊരു നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്.

നീളം കൂടിയവരുടെ ധമനികളില്‍ രക്തം കട്ടപ്പിടിക്കാനുള്ള സാധ്യത കൂടുതലാണെന്നും ഇത് ഹൃദയാഘാതത്തിന് ഇടയാക്കുമെന്നുമാണ്  കണ്ടെത്തിയത്.

പുരുഷന്മാരില്‍ 5’3′ ല്‍ താഴെ ഉയരമുള്ള ആളുകളില്‍ ഞരമ്പുകളില്‍ രക്തംകട്ടപ്പിടിക്കാനുള്ള സാധ്യത 65% കുറവാണ്. എന്നാല്‍ 6’2′ ല്‍ കൂടുതല്‍ ഉയരുമുളളവരില്‍ ഇതിന് സാധ്യത കൂടുതലാണെന്നുമാണ് പഠനത്തില്‍ വ്യക്തമായത്.

സ്ത്രീകളുടെ കാര്യത്തില്‍ 5’1′ ല്‍ താഴെ ഉയരമുള്ളവരില് ഞരമ്പുകളില്‍ രക്തം കട്ടപ്പിടിക്കാനുള്ള സാധ്യത 69% കുറവാണ്. എന്നാല്‍ ആറടിയ്ക്കു മുകളില്‍ ഉയരമുള്ള സ്ത്രീകളില്‍ ഇതിനുള്ള സാധ്യത കൂടുതലുമാണ്.

സ്വീഡനിലെ ലുന്ദ് യൂണിവേഴ്‌സിറ്റിയാണ് ഗവേഷണത്തിന് നേതൃത്വം നല്‍കിയത്.

Advertisement