എഡിറ്റര്‍
എഡിറ്റര്‍
ലൈംഗികതയെ കുറിച്ച് അറിയാത്തത്
എഡിറ്റര്‍
Tuesday 9th October 2012 12:45pm

ഇന്നത്തെ പുതിയ തലമുറയ്ക്ക് ലൈംഗികതയെക്കുറിച്ച് എല്ലാമറിയാം എന്നാല്‍ പലതുമറിയില്ല. ലൈംഗികതയും ജീവിതവുമായുള്ള ബന്ധത്തെ കുറിച്ച് കൃത്യമായി അറിവുണ്ടായിരിക്കേണ്ടവരാണ് ഇന്നത്തെ കൗമാരക്കാര്‍.

എന്നാല്‍ പലയിടത്തുനിന്നും ലഭിക്കുന്ന തെറ്റായ ധാരണകളും വിവരങ്ങളും അവരെ പല തെറ്റിലേക്കും തെറ്റിദ്ധാരണകളിലേക്കും നയിക്കുന്നു. ലൈംഗികതയെ കുറിച്ച് സംസാരിക്കാന്‍ ഒരു രക്ഷിതാക്കളും തയ്യാറാകുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

Ads By Google

ലൈംഗികതയെ എങ്ങനെ കുട്ടികളില്‍ നിന്നും മറച്ചുപിടിക്കാമെന്ന് ചിന്തിക്കുന്നവരാണ് പല രക്ഷിതാക്കളും. സ്‌കൂളുകളില്‍ നിന്ന് തന്നെ ലൈംഗികതയെ കുറിച്ചുള്ള അടിസ്ഥാന വിവരങ്ങള്‍ കൗമാരപ്രായക്കാരെ ധരിപ്പിക്കേണ്ടതാണ്. എന്നാല്‍ ഇന്നത്തെ കാലഘട്ടത്തില്‍ അത്തരമൊരു പഠനത്തിന് പല വിദ്യാലയങ്ങളും തയ്യാറാകുന്നില്ല.

സ്വന്തം ശരീരത്തെ കുറിച്ചും ലൈംഗികതയെ കുറിച്ചും ഓരോ കുട്ടിയും ബോധവാന്‍മാരായിരിക്കണം. ടെലിവിഷനിലൂടെയും ഇന്റര്‍നെറ്റിലൂടെയും കാണുന്ന അടിസ്ഥാന രഹിതമായ വിവരങ്ങളായിരിക്കും പലര്‍ക്കും ലൈംഗികതയെ കുറിച്ചുള്ള അറിവ്.

സോഷ്യല്‍ മീഡിയകളില്‍ നിന്നും ലഭിക്കുന്ന തെറ്റായ വിവരങ്ങള്‍ ഇന്നത്തെ യുവത്വത്തെ വഴിതെറ്റിക്കുകയാണ്. പത്ത് വയസ് മുതല്‍ 17 വയസ് വരെയുള്ളവര്‍ ഇന്റര്‍നെറ്റില്‍ നിന്നും സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളില്‍ നിന്നും ലൈംഗികതയെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ള ചിത്രങ്ങളും മറ്റും തുടര്‍ച്ചായി കാണുന്നുണ്ടെന്നും പഠനം തെളിയിക്കുന്നുണ്ട്.

ജീവിതത്തിലെ പല തീരുമാനങ്ങള്‍ എടുക്കുന്നതില്‍ നിന്നും യുവത്വത്തെ ഇത്തരം തെറ്റായ വിവരങ്ങള്‍ സ്വാധീനിക്കുന്നെന്നും വ്യക്തമാണ്. അതുകൊണ്ട് തന്നെ ജീവിതത്തിന്റെ മുഖ്യ ഘടകമായ ലൈംഗികതെയ കുറിച്ച് ഇന്നത്തെ കൗമാരക്കാര്‍ ബോധവാന്‍മാരായിരിക്കേണ്ടതുണ്ട്.

Advertisement