എഡിറ്റര്‍
എഡിറ്റര്‍
ട്രംപ് പ്രസിഡന്റായത് വിശ്വസിച്ചിരുന്നില്ലെന്ന് അഞ്ച് വര്‍ഷം താലിബാന്‍ തടവിലായിരുന്ന കനേഡിയന്‍ പൗരന്‍
എഡിറ്റര്‍
Tuesday 17th October 2017 6:51pm

 

ഒട്ടാവ: ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായെന്ന വാര്‍ത്ത തനിക്ക് വിശ്വസിക്കാന്‍ സാധിച്ചില്ലെന്ന് 5 വര്‍ഷം താലിബാന്‍ തടവിലായിരുന്ന കനേഡിയന്‍ പൗരന്‍ ജോഷ്വ ബോയ്ല്‍.

അയാള്‍ ഇത്ര സീരിയസായിരുന്നുവെന്ന് എനിക്ക് തോന്നിയിരുന്നില്ല. താലിബാന്‍ തീവ്രവാദികളിലൊരാളാണ് തന്നോട് ഇക്കാര്യം പറഞ്ഞത്. ടൊറന്റോ സ്റ്റാറിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപിന്റെ കാര്യം വിശ്വസിക്കാന്‍ താന്‍ കൂട്ടാക്കിയില്ലെന്നത് ജോഷ്വ പറഞ്ഞത്.

2012ല്‍ അഫ്ഗാനിസ്ഥാനിലേക്കുള്ള യാത്രയ്ക്കിടെയാണ് ജോഷ്വയെയും അമേരിക്കന്‍ പൗരത്വമുള്ള ഭാര്യ കെയ്ത്‌ലാന്‍ കോള്‍മാനെയും താലിബാന്‍ തട്ടിക്കൊണ്ടു പോയത്.


Read more:  രോഗമല്ല ആധാര്‍ തന്നെയാണ് ഈ 11 കാരിയെ കൊന്നത്


ബാത്ത്ടബ്ബിനേക്കാള്‍ വലിപ്പം കുറഞ്ഞ സെല്ലിലാണ് തങ്ങളെ പാര്‍പ്പിച്ചിരുന്നതെന്ന് അഭിമുഖത്തില്‍ ജോഷ്വ പറഞ്ഞു.

പുറംലോകവുമായി ഒരു ബന്ധവുമില്ലായിരുന്നു. ചോക്കും സ്ലേറ്റും മാത്രമാണ് അവര്‍ ഞങ്ങള്‍ക്ക് തന്നത്. തടങ്കലില്‍ തങ്ങള്‍ക്ക് ജനിച്ച കുട്ടികള്‍ ഇപ്പോള്‍ യഥാര്‍ത്ഥ ലോകവുമായി പൊരുത്തപ്പെട്ടു വരികയാണെന്നും ജോഷ്വ പറഞ്ഞു. മൂന്ന് ദിവസംമുമ്പ് വരെ വീട് എന്താണെന്ന് പോലും അവര്‍ക്ക് അറിയില്ലായിരുന്നു. ഇപ്പോള്‍ അതെല്ലാം പരിചയപ്പെട്ട് വരികയാണ്. ജോഷ്വ പറയുന്നു.

ശനിയാഴ്ചയാണ് ഇരുവരും മോചിതരായിരുന്നത്.

Advertisement