എഡിറ്റര്‍
എഡിറ്റര്‍
സൗദിയിലെ സ്‌കൂളുകളില്‍ അനുവാദമില്ലാതെ ഫോട്ടോയും വീഡിയോയും എടുക്കുന്നതിന് വിലക്ക്
എഡിറ്റര്‍
Saturday 24th September 2016 3:20pm

camerasaudi


മറ്റൊരാളുടെ അനുമതിയില്ലാതെ സ്‌കൂളില്‍ കുട്ടികളോ ബന്ധപ്പെട്ടവരോ ഫോട്ടോയെടുക്കുകയാണെങ്കില്‍ അവരെ കൊണ്ട് ഇനി ആവര്‍ത്തില്ലെന്ന കാര്യം എഴുതിവാങ്ങിക്കുകയും അല്ലെങ്കില്‍ സ്‌കൂളിലെ കൗണ്‍സിലിങ് വിഭാഗത്തിലേക്ക് കുട്ടിയെ അയയ്ക്കുകയും വേണമെന്നും മന്ത്രാലയം വ്യക്തമാക്കുന്നു


ജിദ്ദ: സ്‌കൂളുകളില്‍ അനുവാദമില്ലാതെ വീഡിയോയോ ഫോട്ടോയോ എടുക്കുന്നത് സൈബര്‍ കുറ്റകൃത്യമായി കണക്കാക്കുമെന്ന് സൗദി വിദ്യാഭ്യാസ മന്ത്രാലയം. വിദ്യാര്‍ത്ഥികളുടേയും അധ്യാപകരുടേയും സ്വകാര്യ അവകാശങ്ങള്‍സംരക്ഷിക്കേണ്ടതുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.

മറ്റൊരാളുടെ അനുമതിയില്ലാതെ സ്‌കൂളില്‍ കുട്ടികളോ ബന്ധപ്പെട്ടവരോ ഫോട്ടോയെടുക്കുകയാണെങ്കില്‍ അവരെ കൊണ്ട് ഇനി ആവര്‍ത്തില്ലെന്ന കാര്യം എഴുതിവാങ്ങിക്കുകയും അല്ലെങ്കില്‍ സ്‌കൂളിലെ കൗണ്‍സിലിങ് വിഭാഗത്തിലേക്ക് കുട്ടിയെ അയയ്ക്കുകയും വേണമെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.

ഫോട്ടോയുടെ പേരില്‍ ബ്ലാക്‌മെയിലിങ് പോലുള്ള ശ്രമങ്ങള്‍ നടത്തിയതായി ശ്രദ്ധയില്‍പ്പെട്ടാല്‍ കുട്ടിയുടെ മാര്‍ക്ക് കുറക്കുകയും മാസങ്ങള്‍ നീളുന്ന സസ്‌പെന്‍ഷന്‍ നല്‍കുകയും ചെയ്യാം. അല്ലെങ്കില്‍ കുട്ടിയെ ആ സ്‌കൂളില്‍ നിന്നും മറ്റൊരു സ്‌കൂളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യിക്കാമെന്നും സര്‍ക്കുലറില്‍ പറയുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈ നിയമം സ്‌കൂളിലെ മറ്റ് ജീവനക്കാര്‍ക്കും രക്ഷിതാക്കള്‍ക്കും ബാധകമാണ്. ഒരാള്‍ എഴുതി നല്‍കിയ അനുമതി പത്രമില്ലാതെ സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെയോ അധ്യാപകരുടേയോ ഫോട്ടോ ആരും എടുക്കാന്‍ പാടില്ല.

അതുപോലെ തന്നെ വിദ്യാര്‍ത്ഥികള്‍ സ്‌കൂളുകളില്‍ മൊബൈല്‍ഫോണ്‍ കൊണ്ടുവരുന്നതും നിരോധിച്ചിട്ടുണ്ട്. ആരെങ്കിലും ഈ നിര്‍ദേശങ്ങള്‍ ലംഘിക്കുകയാണെങ്കില്‍ അവരില്‍ നിന്നും പിഴ ഈടാക്കണമെന്നും മന്ത്രാലയം നിര്‍ദേശിക്കുന്നു.

Advertisement