ഈ റൗഡികളുടെ പേര് കേട്ടാല്‍ എല്ലാവരും ഞെട്ടും: മിസ്റ്റര്‍ ആന്റ് മിസിസ് റൗഡി ടീസര്‍ പുറത്ത് ; വീഡിയോ
Movie Day
ഈ റൗഡികളുടെ പേര് കേട്ടാല്‍ എല്ലാവരും ഞെട്ടും: മിസ്റ്റര്‍ ആന്റ് മിസിസ് റൗഡി ടീസര്‍ പുറത്ത് ; വീഡിയോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 11th January 2019, 10:03 pm

കോഴിക്കോട്: നാട്ടിന്‍പുറത്തെ റൗഡികളുടെ കഥ പറയുന്ന മിസ്റ്റര്‍ ആന്റ് മിസിസ് റൗഡി എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്ത്. ദൃശ്യത്തിന്റെ സംവിധായകന്‍ ജീത്തു ജോസഫിന്റെ ഏറ്റവും പുതിയ ചിത്രമാണ് മിസ്റ്റര്‍ ആന്റ് മിസിസ് റൗഡി.

കാളിദാസ് ജയറാം, അപര്‍ണ ബാലമുരളി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ശ്രീഗോകുലം മൂവീസ്, വിന്റേജ് ഫിലിംസിന്റെ ബാനറില്‍ ഗോകുലം ഗോപാലനും ജീത്തുജോസഫും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മിക്കുന്നത്.

Also Read “ഇതാണോ സംഘീ നിന്റെയൊക്കെ ഹിന്ദുത്വം”; തന്റെ പേരില്‍ വ്യാജപ്രചരണം നടത്തിയ സംഘപരിവാറിനെതിരെ ശ്രീകുമാരന്‍ തമ്പി

ഉടനീള ഹാസ്യ ചിത്രമാണെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. ഗ്രാമീണാന്തരീക്ഷത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രം നാല് സുഹൃത്തുക്കളുടെ കൂടി കഥയാണ്.

ഗണപതി, വിഷ്ണു, ഭഗത് മാനുവല്‍, ഷെബിന്‍ ബെന്‍സല്‍, ശരത് സഭ എന്നിവരും പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നു. സംഗീതം-അനില്‍ ജോണ്‍സണ്‍, കലാസംവിധാനം-സാബുറാം, മേക്കപ്പ്-ജിതേഷ് പൊയ്യ, കോസ്റ്റ്യൂം ഡിസൈന്‍-ലിന്‍ഡ ജീത്തു.

നേരത്തെ ജിത്തു ജോസഫ് തന്നെ ചിത്രത്തിന്റെ പേര് പുറത്ത് വിട്ടിരുന്നു. പൂച്ചാക്കല്‍, തൈക്കാട്ടുശ്ശേരി, അരൂര്‍ എന്നീ ഭാഗങ്ങളിലായിരുന്നു ചിത്രീകരണം.