എഡിറ്റര്‍
എഡിറ്റര്‍
കേരള കോണ്‍ഗ്രസ് നേതാവ് ടി.വി. എബ്രഹാം അന്തരിച്ചു
എഡിറ്റര്‍
Wednesday 12th June 2013 9:21am

ebhrahamകോട്ടയം: മുതിര്‍ന്ന കേരള കോണ്‍ഗ്രസ് (എം) നേതാവും സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ അഡ്വ. ടി.വി. ഏബ്രഹാം (60) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെയാണ് മരിച്ചത്.

Ads By Google

കരള്‍ സംബന്ധമായ അസുഖവും ന്യുമോണിയയും ബാധിച്ചതിനെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.

പി.എസ്.സി. അംഗമായി ജൂണ്‍ 4ന് ചുമതലയേല്‍ക്കേണ്ടതായിരുന്നു. നിലവില്‍ റബ്ബര്‍ബോര്‍ഡ് അംഗമായിരുന്നു. പാലാ കൊഴുവനാല്‍ കൈപ്പന്‍പ്ലാക്കല്‍ കുടുംബാംഗമാണ്.

കേരളാ കോണ്‍ഗ്രസ് (ജെ) സംസ്ഥാന ജനറല്‍ സെക്രട്ടറി, കോട്ടയം ജില്ലാ കൗണ്‍സിലിന്റെ പ്രഥമ പ്രസിഡന്റ് എന്നീ ചുമതലകളും മുന്‍പ് വഹിച്ചിട്ടുണ്ട്.

പൂഞ്ഞാറില്‍ പി.സി ജോര്‍ജ്ജിനെതിരെ ഒരു തവണ കേരള കോണ്‍ഗ്രസ് എം ടിക്കറ്റില്‍ മത്സരിച്ചിട്ടുണ്ട്. ഭാര്യ: പ്രൊഫ. കൊച്ചുത്രേസ്യാ എബ്രഹാം. കൊഴുവനാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റാണ്. മക്കള്‍: നോബി, ജോബി, ബോബി.

Advertisement