എഡിറ്റര്‍
എഡിറ്റര്‍
പി വി അന്‍വറിന്റെ പാര്‍ക്ക് വിവാദം; വി എം സുധീരനുംഡിസിസി പ്രസിഡന്റ് ടി സിദ്ദിഖും കോണ്‍ഗ്രസ്സ് വേദിയില്‍ പരസ്പരം ഏറ്റുമുട്ടി
എഡിറ്റര്‍
Tuesday 12th September 2017 9:37am

 


കോഴിക്കോട്: പി വി അന്‍വറിന്റെ പാര്‍ക്കിനെ ചൊല്ലി കോണ്‍ഗ്രസ് വേദിയില്‍ മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനും കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് ടി.സിദ്ദിഖും ഏറ്റുമുട്ടി.

കോണ്‍ഗ്രസ് നേതാവും മുന്‍ എം.എല്‍.എ യുമായിരുന്ന എന്‍.പി മൊയ്തീന്റെ രണ്ടാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് കോഴിക്കോട് നടന്ന ചടങ്ങിനിടെ പാര്‍ക്കിന് അനുകൂല നിലപാട് സ്വീകരിച്ച മണ്ഡലം കമ്മിറ്റി പിരിച്ചുവിടണമെന്ന് വി.എം സുധീരന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പാര്‍ക്കിന്റെ കാര്യത്തില്‍ നിലപാട് സ്വീകരിക്കും മുമ്പ് ഡി.സി.സിയുമായി ചര്‍ച്ച ചെയ്യാനുള്ള മര്യാദ കെ.പി.സി.സി കാണിക്കേണ്ടിയിരുന്നെന്ന് ടി.സിദ്ദിഖും തിരിച്ചടിച്ചു.


Also Read ‘കുരിശു ചുമന്നവനേ നിന്‍വഴി തിരയുന്നൂ ഞങ്ങള്‍’; ദിലീപിനെ അനുകൂലിച്ച ഡോ.സെബാസ്റ്റ്യന്‍ പോളിനെ പരിഹസിച്ച് അഡ്വ:എ ജയശങ്കര്‍


പണാധിപത്യത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വീണ് പോകരുതെന്നും മണ്ഡലം കമ്മിറ്റി നിലപാട് പാര്‍ട്ടിയെ നാണം കെടുത്തിയെന്നുമായിരുന്നു വി.എം സുധീരന്റെ പ്രസ്ഥാവന. നടപടി സ്വീകരിച്ചാല്‍ കൂടരഞ്ഞിയില്‍ പാര്‍ട്ടിയുണ്ടാവില്ലെന്നായിരുന്നുവെന്ന് ടി.സിദ്ദിഖ് മറുപടിയും നല്‍കി.

ഇരു നേതാക്കളുടെയും പ്രസ്താവന സദസ്സിലുള്ളവര്‍ കൈയ്യടികളോടെയാണ് സ്വീകരിച്ചത്.

Advertisement