തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മദ്യം വിളമ്പി ബി.ജെ.പി; വീഡിയോ പങ്കുവെച്ച് കോണ്‍ഗ്രസ് നേതാക്കള്‍
national news
തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മദ്യം വിളമ്പി ബി.ജെ.പി; വീഡിയോ പങ്കുവെച്ച് കോണ്‍ഗ്രസ് നേതാക്കള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 20th December 2021, 7:41 pm

ലഖ്‌നൗ: ഉത്തര്‍പ്രദേശ് നിയസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പരസ്യമായി മദ്യപിക്കുന്ന ബി.ജെ.പി പ്രവര്‍ത്തകരുടെ വീഡിയോ പങ്കുവെച്ച് കോണ്‍ഗ്രസ് നേതാക്കള്‍.

യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി.വി.  ശ്രീനിവാസും ടി. സിദ്ദിഖ് എം.എല്‍.എയുമാണ് വീഡിയോ പങ്കുവെച്ചിട്ടുള്ളത്.

പ്രചരണത്തിനിടെ ബി.ജെ.പി പ്രവര്‍ത്തകര്‍ മദ്യം വിതരണം ചെയ്യുന്നതും കൂട്ടമായി മദ്യപിക്കുന്നതുമാണ് വീഡിയോയിലുള്ളത്. മദ്യപിക്കുന്നതിനിടെ പ്രവര്‍ത്തകര്‍ തിക്കും തിരിക്കും കൂട്ടുന്നതും വീഡിയോയില്‍ കാണാം.

‘പരിശുദ്ധമായ ഗംഗാ ജലം നല്‍കുമെന്ന നിലയില്‍ വാഗ്ദാനം ചെയ്ത ബി.ജെ.പി യു.പിയിലെ തിരഞ്ഞെടുപ്പില്‍ വര്‍ഗീയത പോരാ എന്ന് മനസ്സിലാക്കി ഇപ്പോള്‍ നല്‍കുന്നത് എന്താണ്? സബ് കാ സാത്ത്, സബ് കാ വികാസ്… യുപിയിലെ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം.! #BJP4UP,’ എന്ന കുറിപ്പോടെയാണ് സിദ്ദിഖ് വീഡിയോ പങ്കുവെച്ചത്.

അതേസമയം, എന്തുവിലകൊടുത്തംെ ഭരണം പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബി.ജെ.പി. യു.പിയില്‍ കരുക്കള്‍ നീക്കുന്നത്. ഇതിന്റെ ഭാഗമായി കാശിധാം പദ്ധതിയുള്‍പ്പടെ നിരവധി പ്രവര്‍ത്തനങ്ങള്‍ക്കും ബി.ജെ.പി തുടക്കം കുറിച്ചിരുന്നു.

ഇന്ത്യ പരിതസ്ഥിതികള്‍ നേരിടുന്ന സമയത്തെല്ലാം ഇന്ത്യയെ രക്ഷിക്കാന്‍ ഒരു സന്യാസി അവതാരമെടുക്കുമെന്നുള്ള പ്രസ്താവനകളും തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് യോഗിയും കൂട്ടരും നടത്തുന്നുമുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight:  T. Sidhique and Srinivas shares videos of BJP distributes liquer