പ്രഭാസ് നായകനാവുന്ന 25ാമത് ചിത്രം; റെക്കോര്‍ഡ് പ്രതിഫലമെന്ന് അഭ്യൂഹങ്ങള്‍
Entertainment
പ്രഭാസ് നായകനാവുന്ന 25ാമത് ചിത്രം; റെക്കോര്‍ഡ് പ്രതിഫലമെന്ന് അഭ്യൂഹങ്ങള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 6th October 2021, 6:05 pm

ബാഹുബലി എന്ന ഒറ്റ ചിത്രത്തിലൂടെ പ്രശസ്തിയുടെ കൊടുമുടി കയറിയ നടനാണ് പ്രഭാസ്. നടന്‍ എന്ന നിലയില്‍ നിന്നും നായകന്‍ എന്ന നിലയിലേക്കാണ് രാജമൗലി ബാഹുബലിയിലൂടെ പ്രഭാസിനെ ഉയര്‍ത്തിയത്. പ്രഭാസ് നായകനാവുന്ന 25ാമത് ചിത്രം നാളെ പ്രഖ്യാപിക്കാനൊരുങ്ങുകയാണ് അണിയറപ്രവര്‍ത്തകര്‍.

ടി. സീരീസാണ് പ്രഭാസിന്റെ പുതിയ ചിത്രം നിര്‍മിക്കുന്നത്. നാളെ വലിയൊരു പ്രഖ്യാപനം വരുന്നുണ്ടെന്ന് ടി. സീരീസ് തന്നെ ആരാധകരെ അറിയിച്ചിരുന്നു.

രാമയണ കഥ ആസ്പദമാക്കിയാണ് ‘ആദിപുരുഷ്’ എന്ന ചിത്രം ഒരുക്കുന്നത്. ചിത്രത്തില്‍ രാമനായാണ് പ്രഭാസ് എത്തുന്നത്. കൃതി സനോണാണ് ചിത്രത്തില്‍ നായിക. സെയ്ഫ് അലിഖാനാണ് ചിത്രത്തില്‍ രാവണനായി എത്തുന്നത്.

ഓം റൗട്ടാണ് ആദിപുരുഷെന്ന ചിത്രം സംവിധാനം ചെയ്യുന്നത്. കാര്‍ത്തിക് പളനി ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.

ഒരേ സമയം ഹിന്ദിയിലും തെലുങ്കിലുമാണ് ചിത്രം നിര്‍മിക്കുന്നത്. അടുത്ത വര്‍ഷം ആഗസറ്റില്‍ ചിത്രം പ്രദര്‍ശനത്തിനെത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിട്ടള്ളത്.

സിനിമയുടെ പ്രഖ്യാപനത്തിന് മുന്‍പു തന്നെ താരവും സിനിമയുമായുള്ള അഭ്യൂഹങ്ങളും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. ചിത്രത്തിനായി 150 കോടിയാണ് പ്രഭാസ് പ്രതിഫലമായി അവശ്യപ്പെട്ടിരിക്കുന്നത് എന്നാണ് ടോളിവുഡിലെ അഭ്യൂഹങ്ങള്‍.

നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന മറ്റൊരു ചിത്രത്തിലും പ്രഭാസ് നായകനായി അഭിനയിക്കുന്നുണ്ട്. നാഗ് ചിത്രത്തില്‍ ദീപിക പദുക്കോണ്‍ ആണ് നായിക. അമിതാഭ് ബച്ചനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: T Series to announce 25th film of Prabhas