എഡിറ്റര്‍
എഡിറ്റര്‍
ടി.പി വധം: കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് മലയാളി കൂട്ടായ്മ
എഡിറ്റര്‍
Tuesday 30th October 2012 3:02pm

ബാംഗ്ലൂര്‍: ടി.പി ചന്ദ്രശേഖരന്റെ വധത്തിന് ഉത്തരവാദികളായ മുഴുവന്‍ പേരെയും നിയമത്തിന് മുന്നില്‍ കൊണ്ടു വരണമെന്ന് ബാംഗ്ലൂരില്‍ ചേര്‍ന്ന മലയാളി കൂട്ടായ്മ ആവശ്യപ്പെട്ടു.

Ads By Google

ചന്ദ്രശേഖരനെ കൊന്നവന്രെ മാത്രമല്ല കൊല്ലിച്ചവരെ കൂടി പൊതുസമൂഹത്തിനു അറിയണമെന്ന് അനുസ്മരണ കൂടായ്മയില്‍ മുഖ്യ പ്രഭാഷണം നടത്തിയ അപ്പുകുട്ടന്‍ വള്ളിക്കുന്ന് ആവശ്യപ്പെട്ടു.

കൊന്ന് തീര്‍ക്കാന്‍ ശരീരം തരമെടോ എന്ന കവിത ആലപിച്ച ഞെരളത് ഹരിഗോവിന്ദന്‍, അനുസ്മരണ സദസ് ദീപ്തമാക്കി. ബാംഗ്ലൂര്‍ ബെന്‍സന്‍ ടൗണിലുള്ള ഇന്ത്യന്‍ സോഷ്യല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഡിറ്റോറിയത്തിലാണ് മലയാളികള്‍ ഒത്തു ചേര്‍ന്നത്.

ചന്ദ്രശേഖരന്റെ ഭാര്യ പിതാവ് കെ.കെ.മാധവന്‍, ഞെരളത് ഹരിഗോവിന്ദന്‍, വി.കെ ചെറിയാന്‍, കെ.സ് ബിമല്‍, വി.കെ സുരേഷ് എന്നിവര്‍ പ്രസംഗിച്ചു.

അനുസ്മരണ ചടങ്ങില്‍ തങ്കച്ചന്‍ പന്തളം ചന്ദ്രശേഖരനെ കുറിച്ച് എഴുതിയ സ്വന്തം കവിത ചൊല്ലി. ടി.കെ അമല്‍ സ്വാഗതം പറഞ്ഞു. ചന്ദ്രന്‍ പുതിയോട്ടില്‍ അധ്യക്ഷനായിരുന്നു. ആര്‍ ജിജു നന്ദി പറഞ്ഞു.

Advertisement