എഡിറ്റര്‍
എഡിറ്റര്‍
വളിപ്പ് തമാശയുമായി എത്തുന്ന സുരാജിന്റെ ആ അഭിനയം എന്നെ തകര്‍ത്തുകളഞ്ഞു; അനുഭവം പങ്കുവെച്ച് ടി. പദ്മനാഭന്‍
എഡിറ്റര്‍
Monday 28th August 2017 11:52am

തിരുവനന്തപുരം: നടന്‍ സുരാജ് വെഞ്ഞാറമ്മൂടിന്റെ അഭിനയമികവിനെക്കുറിച്ച് എഴുത്തുകാരന്‍ ടി.പദ്മനാഭന്‍. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലെ സുരാജിന്റെ അഭിനയത്തെ കുറിച്ചാണ് ടി. പദ്മനാഭന്‍ തുറന്നുപറഞ്ഞത്.

തൊണ്ടിമുതലിലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തില്‍ ഒരു രംഗം, സുരാജ് വെഞ്ഞാറമ്മൂടിന്റെ പ്രണയം കണ്ണില്‍ തെളിയുന്നത് അത് വീണ്ടും വീണ്ടും കാണുകയുണ്ടായി. അതെന്നെ തകര്‍ത്തുകളഞ്ഞു. പല സിനിമകളിലും വളിപ്പ് തമാശയുമായി നമുക്ക് മുന്നിലെത്തിയ സുരാജാണോ ഇതെന്ന് ഞാന്‍ സംശയിച്ചു. – ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ ടി. പദ്മനാഭന്‍ പറയുന്നു.


Dont Miss കേരളത്തിലെ ‘ലൗ ജിഹാദ്’ മതംമാറ്റങ്ങള്‍ക്ക് പിന്നില്‍ പോപ്പുലര്‍ഫ്രണ്ട് ബന്ധമുള്ളതായി എന്‍.ഐ.എ റിപ്പോര്‍ട്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ


മലയാള സിനിമയില്‍ മോഹന്‍ലാലിനേയും മമ്മൂട്ടിയേയും ഒക്കെ ഇഷ്ടമാണെങ്കിലും എഴുപതാം വയസിലും അവര്‍ കൊച്ചുമക്കളുടെ പ്രായത്തിലുള്ള പെണ്‍കുട്ടികളുമായി ആടിപ്പാടുന്നതൊന്നും തന്നെ സംബന്ധിച്ച് സ്വീകാര്യമല്ലെന്നും ടി.പദ്മനാഭന്‍ പറയുന്നു.

ഇവരൊക്കെ ഒന്നാംതരം ആക്ടേഴ്‌സാണ്. എങ്കിലും മലയാള സിനിമയിലെ ഇന്നത്തെ താരാധിപത്യത്തിന് കാരണം ഇവരും കൂടിയാണ്. ഇതൊക്കെ അബദ്ധം തന്നെയാണ്. -ടി. പദ്മനാഭന്‍ പറയുന്നു.

സിനിമ എനിക്ക് ഇഷ്ടമാണ്. കാണാറുമുണ്ട്. എന്നാല്‍ ഇപ്പോള്‍ കുറേ കൊല്ലമായിട്ട് തിയേറ്ററില്‍ പോകാറില്ല. അനരോഗ്യകാരണവും പിന്നെ എഴുതുമ്പോള്‍ അനുഭവിക്കുന്ന ഏകാന്തത സിനിമ കാണുമ്പോഴും ആവശ്യമാണ് എന്നതുകൊണ്ടുമാണ്. നമ്മുടെ തിയേറ്ററുകളില്‍ മുഴുവന്‍ കൂക്കിവിളികളും കയ്യടികളുമല്ലേയെന്നും ടി. പദ്മാനാഭന്‍ ചോദിക്കുന്നു.

Advertisement