എഡിറ്റര്‍
എഡിറ്റര്‍
ടി.പി വധം:പ്രധാന സാക്ഷി ടി.കെ സുമേഷ് കൂറുമാറി
എഡിറ്റര്‍
Wednesday 6th March 2013 8:30am

കോഴിക്കോട്‌: ടി പി വധം മുഖ്യസാക്ഷി കൂറുമാറി. ടി.കെ സുമേഷ് ആണ് പ്രതിഭാഗത്തിന് അനുകൂലമായി മൊഴി നല്‍കിയിരിക്കുന്നത്.

Ads By Google

കൊടി സുനി അടക്കമുള്ളവര്‍ ഗൂഢാലോചന നടത്തിയെന്നായിരുന്നു ആദ്യ മൊഴി. ടി.പി ചന്ദ്രശേഖരന്‍ കൊല്ലപ്പെടുന്നതിന് മുമ്പായി നടന്ന ഗൂഢാലോചന കണ്ടെന്ന മൊഴിയാണ് തിരുത്തിയത്.

സുമേഷ് പ്രതികളാല്‍ സ്വാധീനിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് നേരത്തെ തന്നെ പ്രോസിക്യൂഷന്‍ അറിയിച്ചിരുന്നു. മാഹി ഇരട്ടക്കൊല കേസില്‍ കൊടി സുനിയ്‌ക്കൊപ്പം പ്രതിയാണ് ടി.കെ സുമേഷ്.

പ്രധാന പ്രതികളായ കൊടി സുനി, കിര്‍മാണി മനോജ്, ഷാഫി എന്നിവര്‍ അവരുടെ  സങ്കേതമായ മാഹിയിലെ സമീറ ക്വാര്‍ട്ടേഴ്‌സില്‍ സ്ഥിരമായി ഉണ്ടായിരുന്ന ആളാണ് സുമേഷ് .

ഈ കേസിലെ എട്ടാം പ്രതി കെ.സി രാമചന്ദ്രന്‍ ഈ ക്വാട്ടേഴ്‌സില്‍ വന്നെന്നും ഗൂഢാലോചന നേരില്‍ കണ്ടിരുന്നതായും സുമേഷ് മുമ്പ് പോലീസിനു മൊഴിനല്‍കിയിരുന്നു.

ഇയാള്‍ മൊഴിമാറാനുള്ള സാധ്യതയുണ്ടെന്ന് കണ്ട് മജിസ്‌ട്രേറ്റിനു മുമ്പില്‍ വെച്ചും സുമേഷിന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ ആഴ്ച മാറാട് സ്‌പെഷ്യല്‍ കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് സമന്‍സ് നല്‍കാന്‍ ഇയാളുടെ താമസസ്ഥലത്ത് പോലീസ്  എത്തിയെങ്കിലും കണ്ടിരുന്നില്ല.

തുടര്‍ന്ന് ഇന്ന് കോടതിയില്‍ പ്രതിഭാഗം അഭിഭാഷകര്‍ക്കൊപ്പമാണ് സുമേഷ് എത്തിയത്.

Advertisement