എഡിറ്റര്‍
എഡിറ്റര്‍
ടി.പി വധം: കെ.സി രാമചന്ദ്രനും കൊടി സുനിയും ഗൂഢാലോചന നടത്തുന്നത് കണ്ടെന്ന് സാക്ഷി മൊഴി
എഡിറ്റര്‍
Wednesday 19th June 2013 4:00pm

t.p

കോഴിക്കോട്: ടി.പി വധക്കേസില്‍ സി.പി.ഐ.എം നേതാവ് കെ.സി രാമചന്ദ്രനും കൊടി സുനിയും അടക്കമുള്ളവര്‍ ഗൂഢാലോചന നടത്തുന്നത് കണ്ടതായി സാക്ഷി മൊഴി.
Ads By Google

കേസിലെ 162ാം സാക്ഷി സജീന്ദ്രന്‍ മീത്തലാണ് മൊഴി നല്‍കിയത്. 2012 ഏപ്രില്‍ 10ന് സമീറ ക്വാര്‍ട്ടേഴ്‌സില്‍ വൈകീട്ട് അഞ്ച് മണിയോടെ കൊടി സുനി, കെ.സി രാമചന്ദ്രന്‍, അനൂപ്, മനോജ, ജ്യോതിബാബു എന്നിവര്‍ കൂടി നില്‍ക്കുന്നത് കണ്ടെന്നാണ് മൊഴി.

ടി.പി വധക്കേസില്‍ സാക്ഷികള്‍ കൂട്ടത്തോടെ കൂറ്മാറുന്നതിനിടയിലാണ് അനുകൂലമായി മൊഴി രേഖപ്പെടുത്തിയിരിക്കുന്നത്. കേസില്‍ രഹസ്യമൊഴി നല്‍കിയ എല്ലാവരും നേരത്തേ കൂറ് മാറിയിരുന്നു.

2012 മെയ് നാലിന് രാത്രിയിലാണ് കേരള മനസാക്ഷിയെ ഞെട്ടിച്ച കൊലപാതകം നടന്നത്. ഒഞ്ചിയം വള്ളിക്കോട് വെച്ച് 51 വെട്ടുകളേറ്റ് ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടപ്പോള്‍ മുഖം വികൃതമായത് സിപിഎമ്മിന്റേതായിരുന്നു. രാഷ്ട്രീയ കൊലപാതകത്തിന്റെ പേരില്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഏറെ ആരോപണങ്ങള്‍ നേരിട്ടു.

മാറാട്ടെ പ്രത്യേക കോടതിയില്‍ വിചാരണ നടന്നുകൊണ്ടിരിക്കുന്ന ടിപി വധക്കേസ് സാക്ഷികളുടെ കൂറുമാറ്റം കൊണ്ടും ശ്രദ്ധിക്കപ്പെട്ടു. 50 ലേറെ സാക്ഷികളാണ് കേസില്‍ ഇതുവരെ കൂറുമാറിയത്.

Advertisement