| Sunday, 5th May 2013, 10:44 am

ദുബായില്‍ ടി.പി അനുസ്മരണത്തിന് വന്‍ ജനപങ്കാളിത്തം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദുബായ്: ദുബായില്‍ ഗ്രാമം സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ നടന്ന ടി.പി ചന്ദ്രശേഖരന്‍ അനുസ്മരണം വന്‍ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.[]

മെയ് മൂന്നിന് വൈകുന്നേരം ദുബായ് ദൈര ലാന്‍ഡ് മാര്‍ക്കില്‍ നടന്ന ചടങ്ങ് പ്രമുഖ ഇടതുപക്ഷ ചിന്തകനും പത്രപ്രവര്‍ത്തകനുമായ അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് ഉദ്ഘാടനം ചെയ്തു.

യഥാര്‍ത്ഥ ഇടതുപക്ഷ രാഷ്ട്രീയ ബദലിനായി കേരളത്തില്‍ അങ്ങോളം ശ്രമങ്ങള്‍ നടക്കുന്നുണ്ട്. സി.പി.ഐ.എമ്മില്‍ ഇപ്പോഴുള്ളത് ഫാസിസ്റ്റ് സമീപനമാണ്. ഇതുമൂലം അംഗങ്ങള്‍ നിഷ്‌ക്രിയരാവുകയോ പാര്‍ട്ടി വിടുകയോ ചെയ്യുകയാണ്.

സി.പി.ഐ.എം ഇന്ന് പ്രത്യയശാസ്ത്ര പതിസന്ധി നേരിടുകയാണ്. 1964 ലെ പിളര്‍പ്പിന് സമാനമായ അവസ്ഥ ഉടന്‍ സംജാതമാകുമെന്നും അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് പറഞ്ഞു. കമ്മ്യൂണിസ്റ്റ്  ആശയങ്ങളുടെ  പുറംതോട്  മാത്രമേ  ഇന്ന്  പാര്‍ട്ടിക്ക് അവശേഷിക്കുന്നുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

പി. ജനീഷ് ഒഞ്ചിയം അനുസ്മരണ പ്രഭാഷണം നടത്തി. ഷാജി വടകര, രഞ്ജിത്ത് ആലപ്പുഴ, ടി.പി ദിനേശന്‍ എന്നിവരും സംസാരിച്ചു.

We use cookies to give you the best possible experience. Learn more