എഡിറ്റര്‍
എഡിറ്റര്‍
ഇടത് ദളിത് ഐക്യമെന്ന പുതിയ രാഷ്ട്രീയത്തോടുള്ള കേരളത്തിലെ ദളിത് ബുദ്ധിജീവികളുടെ സമീപനം
എഡിറ്റര്‍
Friday 8th April 2016 3:31pm

‘പീപ്പിള്‍ എഗൈന്‍സ്റ്റ് ഫാസിസ’ത്തിന്റെ ആഭിമുഖ്യത്തില്‍ കൊച്ചിയിലെ 2015 ഡിസംബര്‍ 19, 20 തിയ്യതികളില്‍ നടന്ന ‘മനുഷ്യസംഗമ’ത്തില്‍ പ്രശസ്ത ദളിത് ആക്ടിവിസ്റ്റ് സണ്ണി എം.കപിക്കാട് ചെയ്ത പത്തു മിനുട്ടോളം മാത്രം ദൈര്‍ഘ്യമുള്ള ഹ്രസ്വമായ പ്രസംഗം ഓണ്‍ലൈനില്‍ ലഭ്യമാണ്. ഇടതു  ദളിത് ഐക്യമെന്ന പുതിയ രാഷ്ട്രീയവീക്ഷണത്തോടെ ഈ പ്രസംഗത്തെ സമീപിയ്ക്കുന്നത് താല്പര്യജനകമായിരിയ്ക്കും. വെമുലയുടെ ആത്മഹത്യയ്ക്കും കനയ്യയുടെ പ്രസംഗത്തിനും ഏതാനും ദിവസങ്ങള്‍മാത്രം മുമ്പ്, ഒരു ഫാസിസ്റ്റ് വിരുദ്ധവേദിയില്‍ നടത്തപ്പെടുന്ന ഈ പ്രസംഗത്തില്‍, പുതിയ രാഷ്ട്രീയത്തോടുള്ള ജൈവികമായ ഒരു പ്രതികരണം പ്രതീക്ഷിക്കാവുന്നതാണല്ലോ.


ART

ടി ജയരാജന്‍

 

quote-mark

സണ്ണി പറയുന്നതു നോക്കുക: ‘ഇന്ത്യയില്‍ ബ്രാഹ്മണ്യത്തെ അഡ്രസ്സ് ചെയ്യുകയും സമഗ്രമായി പരിശോധിയ്ക്കുകയും ചെയ്തത് അംബേദ്ക്കറാണെന്നു ഞാന്‍ അടിവരയിട്ടു പറയും. ഒരു രാഷ്ട്രീയശക്തിയുടെയും പിന്തുണയില്ലാതെ ഡോ. അംബേദ്ക്കര്‍ ചരിത്രത്തിലേക്ക് തിരിച്ചുവരുന്നത് എന്തുകൊണ്ടാണെന്ന് നാം തിരിച്ചറിയണം. അത് ഡോ.അംബേദ്ക്കറിലൂടെയൊക്കെയേ നമുക്ക് കണ്ടുപിടിക്കാന്‍ പറ്റത്തൊള്ളൂ. അതില്‍ ആരും ഖേദിയ്‌ക്കേണ്ട കാര്യമൊന്നുമില്ല. മാര്‍ക്‌സിനെപ്പോലെ വലിയ ആളുകളുണ്ടായാലും നമുക്ക് അത് കണ്ടുപിടിക്കാന്‍ പറ്റിക്കോളണമെന്നില്ല.’


ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകവിദ്യാര്‍ത്ഥിയായ രോഹിത് വെമുലയുടെ ആത്മഹത്യയും തുടര്‍ന്ന് ഡല്‍ഹിയിലെ ജെ.എന്‍.യുവില്‍ രാജ്യദ്രോഹകുറ്റത്താല്‍ അറസ്റ്റിലായശേഷം വിട്ടയയ്ക്കപ്പെട്ടപ്പോള്‍ വിദ്യാര്‍ത്ഥിയൂണിയന്‍ പ്രസിഡന്റ് കനയ്യകുമാര്‍ നടത്തിയ പ്രസംഗവും ഇന്ത്യയില്‍ പുതിയൊരു രാഷ്ട്രീയം ഉയരുന്നതിന്റെ കേളികൊട്ടായി പലരും ചൂണ്ടിക്കാട്ടുന്നു. തങ്ങള്‍ക്കു സ്വാധീനമില്ലാത്ത അക്കാദമിക മേഖലയില്‍ പിടിമുറുക്കാന്‍ കേന്ദ്രത്തിലെ അധികാരലബ്ധിയുടെ പശ്ചാത്തലത്തില്‍ സംഘപരിവാര്‍  നടത്തുന്ന കുത്സിതശ്രമങ്ങള്‍ക്കെതിരെ ഉയരുന്ന സ്വാഭാവിക പ്രതിഷേധമെന്നതിലേറെ, ഇന്ത്യയിലെ നിലവിലെ ഫാസിസ്റ്റ് ഭീഷണിയ്‌ക്കെതിരെ ലിബറല്‍ ജനാധിപത്യശക്തികളുടെയും ഇടതുപക്ഷത്തിന്റെയും ദളിത് രാഷ്ട്രീയവിഭാഗങ്ങളുടെയും രാഷ്ട്രീയസമരത്തിന്റെ ഐക്യനിര ഉയര്‍ന്നുവരുന്നു എന്ന നിലയിലാണ് ഈ വിദ്യാര്‍ത്ഥിസമരങ്ങളെ പലരും നിരീക്ഷിയ്ക്കുന്നത്. ഇടതു  ദളിത് ഐക്യമെന്ന പുതിയ രാഷ്ട്രീയത്തിന്റെ സൂചകമായി ‘ജയ് ഭീം, ലാല്‍ സലാം’ എന്ന മുദ്രാവാക്യത്തെ വിദ്യാര്‍ത്ഥിസമരങ്ങള്‍ മുന്നോട്ടുവെച്ചിരിയ്ക്കുകയാണ്.

ഈ പുതിയ രാഷ്ട്രീയത്തെക്കുറിച്ച് വ്യാപകമായി ചര്‍ച്ചകള്‍ നടക്കേണ്ടതുണ്ട്. ഇടതു രാഷ്ട്രീയനേതൃത്വങ്ങളും ഒപ്പം ദളിത് രാഷ്ട്രീയനേതൃത്വങ്ങളും ഈ പുതിയ രാഷ്ട്രീയത്തോടും മുദ്രാവാക്യത്തോടും പ്രതികരിക്കേണ്ടതുണ്ട്. പുതിയ രാഷ്ട്രീയ സാഹചര്യങ്ങളെ മനസ്സിലാക്കാനും അതനുസരിച്ച് സ്വയം നവീകരിക്കാനും പ്രതികരിക്കാനും കേരളത്തിലെ ദളിത് ബുദ്ധിജീവികള്‍ എത്രത്തോളം സജ്ജമാണ് എന്ന പരിശോധനയും ഇത്തരുത്തില്‍ അഭികാമ്യമാവും.

‘പീപ്പിള്‍ എഗൈന്‍സ്റ്റ് ഫാസിസ’ത്തിന്റെ ആഭിമുഖ്യത്തില്‍ കൊച്ചിയിലെ 2015 ഡിസംബര്‍ 19, 20 തിയ്യതികളില്‍ നടന്ന ‘മനുഷ്യസംഗമ’ത്തില്‍ പ്രശസ്ത ദളിത് ആക്ടിവിസ്റ്റ് സണ്ണി എം.കപിക്കാട് ചെയ്ത പത്തു മിനുട്ടോളം മാത്രം ദൈര്‍ഘ്യമുള്ള ഹ്രസ്വമായ പ്രസംഗം ഓണ്‍ലൈനില്‍ ലഭ്യമാണ്.(യുട്യൂബ്: https://www.youtube.com/watch?v=RWWtfMRAmU, ടെക്സ്റ്റ്:  http://www.abdulkareem.net/blog/sunnyspeech1/ ശബ്ദം: https://soundcloud.com/sudeshmraghu/sunnymkapikad). ഇടതു  ദളിത് ഐക്യമെന്ന പുതിയ രാഷ്ട്രീയവീക്ഷണത്തോടെ ഈ പ്രസംഗത്തെ സമീപിയ്ക്കുന്നത് താല്പര്യജനകമായിരിയ്ക്കും. വെമുലയുടെ ആത്മഹത്യയ്ക്കും കനയ്യയുടെ പ്രസംഗത്തിനും ഏതാനും ദിവസങ്ങള്‍മാത്രം മുമ്പ്, ഒരു ഫാസിസ്റ്റ് വിരുദ്ധവേദിയില്‍ നടത്തപ്പെടുന്ന ഈ പ്രസംഗത്തില്‍, പുതിയ രാഷ്ട്രീയത്തോടുള്ള ജൈവികമായ ഒരു പ്രതികരണം പ്രതീക്ഷിക്കാവുന്നതാണല്ലോ.

പൊതുവില്‍ സ്വത്വരാഷ്ട്രീയത്തിന്റെയും പോസ്റ്റ്മാര്‍ക്‌സിസ്റ്റ്, പോസ്റ്റ്‌മോഡേണിസ്റ്റ് രാഷ്ട്രീയത്തിന്റെയും ചളിപ്പുകളില്‍ കിടക്കാതെ, ഗൗരവമേറിയ വിഷയങ്ങള്‍ ചര്‍ച്ചയിലേക്കു കൊണ്ടുവരാന്‍ സണ്ണി ശ്രമിയ്ക്കുന്നുണ്ട് എന്നാണ് പലരും പറഞ്ഞുകേട്ടിട്ടുള്ളത്. എന്നാല്‍ സണ്ണിയുടെ ഭാഗത്തുനിന്നും അത്തരം ശ്രമങ്ങള്‍ ഉണ്ടാകുന്നില്ല എന്നു വീണ്ടും ബോധ്യപ്പെടുത്തിയ ഒരു പ്രസംഗമാണ് മുകളിലേത്തത്. സംഘടിത ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ക്കെതിര്‍ നില്‍ക്കുന്ന ചില ഒറ്റപ്പെട്ട ബുദ്ധിജീവികളുടെ കൈയടിയും പ്രോത്സാഹനവും ലക്ഷ്യമിട്ടിട്ടുള്ള അദ്ദേഹത്തിന്റെ നിലപാടുകളും അവതരണങ്ങളും ആവര്‍ത്തിക്കുക മാത്രമല്ലാതെ, അവസരത്തിനൊത്തുയരാനോ പുതുതായി ഉരുത്തിരിഞ്ഞിട്ടുള്ള സാഹചര്യങ്ങളെ മസസ്സിലാക്കാനോ അദ്ദേഹത്തിനു കഴിയുന്നില്ലെന്ന വിമര്‍ശനമുന്നയിക്കാനാണ് ഈ കുറിപ്പെഴുതുന്നത്.


സണ്ണിയുടെ വാദഗതിയനുസരിച്ച്, ജാതിവ്യവസ്ഥ രൂപംകൊണ്ട ഏതാണ്ട് മൂവായിരം വര്‍ഷങ്ങള്‍ക്കുമുമ്പുള്ള പില്‍ക്കാലവേദകാലം തൊട്ട് ഇന്ത്യന്‍ സമൂഹം ഫാസിസ്റ്റായിരുന്നിട്ടുണ്ട്. ഇത് ആരാലും അംഗീകരിക്കപ്പെടില്ല എന്നതു വ്യക്തമാണ്. എന്നാല്‍ ‘പീപ്പിള്‍ എഗൈന്‍സ്റ്റ് ഫാസിസം’ എന്ന സംഘടന രൂപീകരിക്കപ്പെട്ടത് കേന്ദ്രത്തില്‍ മോഡി അധികാരത്തില്‍ വന്നശേഷമാണ്. പ്രസ്തുത സംഘടന കൊച്ചിയില്‍ സംഘടിപ്പിച്ച ‘മനുഷ്യസംഗമ’ത്തിലാണ് സണ്ണി പ്രസംഗിയ്ക്കുന്നത്. ഇത്തരം സ്ഥലകാലബോധമൊന്നുമില്ലാതെയാണ് അദ്ദേഹം സംസാരിയ്ക്കുന്നത്.


sunny-m-kapikkad

 

ഫാസിസത്തെ മനസ്സിലാക്കുന്നതിലെ വീഴ്ച

അദ്ദേഹത്തിന്റെ പ്രസംഗം ആരംഭിയ്ക്കുന്നത് ഇങ്ങനെയാണ്:
‘ഫാസിസം ഇന്ത്യയിലിതാ ഇപ്പോള്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല, അവിടിന്നിങ്ങോട്ട് ഇതാ വന്നുകൊണ്ടിരിക്കുകയാണ് എന്നൊക്കെ പറയുന്നത്, ഇന്ത്യന്‍ സമൂഹത്തിന്റെ യഥാര്‍ത്ഥ മെക്കാനിസം മനസ്സിലാക്കാത്തതുകൊണ്ടാണ്. ലോകം കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും ഫാസിസ്റ്റായ ഒരു സാമൂഹ്യക്രമമുള്ള ഒരേയൊരു രാജ്യം ഇന്ത്യയാണെന്നു നമ്മളറിയണം.

ഇത്ര ഭീകരമായ സമഗ്രമായ സര്‍വ്വാധിപത്യത്തിന്റെ, ഒരു മനുഷ്യന്റെ ചിന്തയും അവന്റെ ബോഡിയും അവന്റെ ചലനങ്ങളും അവന്റെ വികാരങ്ങളും എന്തായിരിക്കണമെന്നു പോലും അപരന്‍ തീരുമാനിക്കുന്ന ജാതിവ്യവസ്ഥയുടെ ഹിംസാത്മകതയുള്ള ഇന്ത്യന്‍ സമൂഹത്തെ നമ്മള്‍ അറിയണം. അവിടന്നേ തുടങ്ങാന്‍ പറ്റൂ. മോഡിയാണ് ഇന്ത്യയില്‍ ഫാസിസം കൊണ്ടുവന്നത് എന്നു പറഞ്ഞാല്‍ അതൊരു നുണയാണ് എന്നു ഞാന്‍ പറയും. അതൊരു നുണയാണ്. മറിച്ച് ഇന്ത്യന്‍ സമൂഹമാണ് ഫാസിസത്തിന്റെ കേന്ദ്രമായിരിയ്ക്കുന്നത്.’

എന്റെ ഒരു സുഹൃത്ത് ഹൈസ്‌ക്കൂളില്‍ പഠിയ്ക്കുന്ന കാലത്ത് നാട്ടിലെ ഡി.വൈ.എഫ്.ഐ യൂണിറ്റിലൂടെ രാഷ്ട്രീയപ്രവര്‍ത്തനം തുടങ്ങിയ കഥ വിവരിയ്ക്കാറുണ്ട്. കെ.എസ്.ആര്‍.ടി.സി ബസിന്റെ ഡ്രൈവര്‍ ഒന്നുകില്‍ ബസ്‌സ്റ്റോപ്പിന്റെ കുറേ മുന്നോട്ട്, അല്ലെങ്കില്‍ കുറേ പിന്നോട്ട് മാത്രം ബസ് നിര്‍ത്തി യാത്രക്കാരെയും വിദ്യാര്‍ത്ഥികളെയും സ്ഥിരമായി മക്കാറാക്കുന്നതിനെതിരെ ‘കെഎസ്ആര്‍ടിസി ബസ് ഡ്രൈവറുടെ ഫാസിസ്റ്റ് നടപടി അവസാനിപ്പിക്കുക’ എന്നു പോസ്റ്ററൊട്ടിച്ചാണ് അവനും കൂട്ടുകാരും നാട്ടില്‍ ഡി.വൈ.എഫ്.ഐ യൂണിറ്റുണ്ടാക്കി രാഷ്ട്രീയപ്രവര്‍ത്തനം തുടങ്ങിയതത്രെ. പിന്നീട് കോളേജിലൊക്കെ എത്തി, ഉംബെര്‍ട്ടോ എക്കോ പോലുള്ളവരുടെ പുസ്തകമൊക്കെ വായിച്ചപ്പോഴാണുപോലും ഫാസിസം എന്ന രാഷ്ട്രീയ സംവര്‍ഗ്ഗത്തെ ശരിയ്ക്ക് മനസ്സിലായത്.

എന്റെ സുഹൃത്തിന്റെ ഹൈസ്‌ക്കൂള്‍കാലത്തെ ഫാസിസത്തെക്കുറിച്ചുള്ള അവബോധത്തിനപ്പുറം സണ്ണി കപിക്കാട് കടന്നിട്ടുണ്ടോ എന്നു സംശയമാണ്. ഇന്ത്യയിലെ ജാതിവ്യവസ്ഥയെ കുറിച്ചും അദ്ദേഹത്തിനു വേണ്ടത്ര അവബോധമുണ്ടോ എന്നു സംശയിക്കുന്നതിലേയ്ക്കും ഇതു നമ്മെ നയിക്കും.

സണ്ണിയുടെ വാദഗതിയനുസരിച്ച്, ജാതിവ്യവസ്ഥ രൂപംകൊണ്ട ഏതാണ്ട് മൂവായിരം വര്‍ഷങ്ങള്‍ക്കുമുമ്പുള്ള പില്‍ക്കാലവേദകാലം തൊട്ട് ഇന്ത്യന്‍ സമൂഹം ഫാസിസ്റ്റായിരുന്നിട്ടുണ്ട്. ഇത് ആരാലും അംഗീകരിക്കപ്പെടില്ല എന്നതു വ്യക്തമാണ്. എന്നാല്‍ ‘പീപ്പിള്‍ എഗൈന്‍സ്റ്റ് ഫാസിസം’ എന്ന സംഘടന രൂപീകരിക്കപ്പെട്ടത് കേന്ദ്രത്തില്‍ മോഡി അധികാരത്തില്‍ വന്നശേഷമാണ്. പ്രസ്തുത സംഘടന കൊച്ചിയില്‍ സംഘടിപ്പിച്ച ‘മനുഷ്യസംഗമ’ത്തിലാണ് സണ്ണി പ്രസംഗിയ്ക്കുന്നത്. ഇത്തരം സ്ഥലകാലബോധമൊന്നുമില്ലാതെയാണ് അദ്ദേഹം സംസാരിയ്ക്കുന്നത്.


സണ്ണിയുടെ പ്രസംഗം ചിലരെ ഹരംകൊള്ളിയ്ക്കുന്നതിനു കാരണം, അതിലെ കറകളഞ്ഞ മാര്‍ക്‌സിസ്റ്റ് വിരുദ്ധതയാണ്. അദ്ദേഹത്തിന്റെ നിഴല്‍യുദ്ധം മാര്‍ക്‌സിസത്തിനെതിരാണ്. ഇന്നത്തെ ഇന്ത്യനവസ്ഥയെ ഫാസിസ്റ്റ് എന്നു വിളിക്കാമോ എന്ന് ഇടതുകേന്ദ്രങ്ങളിലിന്നുള്ള തര്‍ക്കത്തെ പരിഹാസധ്വനിയില്‍ പരാമര്‍ശിച്ചുകൊണ്ടാണ് അദ്ദേഹം തുടങ്ങുന്നതുതന്നെ. ഇത്തരം സന്ദേഹങ്ങളൊന്നുമില്ലാതെ തുടര്‍ന്ന് അദ്ദേഹം പ്രസ്താവിക്കുന്നത് ഇന്ത്യയിലെ ജാതിവ്യവസ്ഥയാണ് ഫാസിസത്തിന്റെ കേന്ദ്രമായിരിയ്ക്കുന്നത് എന്നാണ്.


ambedkar-and-marx

സണ്ണിയുടെ പ്രസംഗം ചിലരെ ഹരംകൊള്ളിയ്ക്കുന്നതിനു കാരണം, അതിലെ കറകളഞ്ഞ മാര്‍ക്‌സിസ്റ്റ് വിരുദ്ധതയാണ്. അദ്ദേഹത്തിന്റെ നിഴല്‍യുദ്ധം മാര്‍ക്‌സിസത്തിനെതിരാണ്. ഇന്നത്തെ ഇന്ത്യനവസ്ഥയെ ഫാസിസ്റ്റ് എന്നു വിളിക്കാമോ എന്ന് ഇടതുകേന്ദ്രങ്ങളിലിന്നുള്ള തര്‍ക്കത്തെ പരിഹാസധ്വനിയില്‍ പരാമര്‍ശിച്ചുകൊണ്ടാണ് അദ്ദേഹം തുടങ്ങുന്നതുതന്നെ. ഇത്തരം സന്ദേഹങ്ങളൊന്നുമില്ലാതെ തുടര്‍ന്ന് അദ്ദേഹം പ്രസ്താവിക്കുന്നത് ഇന്ത്യയിലെ ജാതിവ്യവസ്ഥയാണ് ഫാസിസത്തിന്റെ കേന്ദ്രമായിരിയ്ക്കുന്നത് എന്നാണ്.

യൂറോപ്പില്‍ രണ്ടാംലോകമഹായുദ്ധത്തിനു മുമ്പ്, പ്രത്യേകിച്ച് ജര്‍മ്മനിയിലും ഇറ്റലിയിലും അരങ്ങേറിയ ഫാസിസ്റ്റ് രാഷ്ട്രീയരൂപങ്ങള്‍ നമുക്ക് മുന്നിലുള്ള ചരിത്രയാഥാര്‍ത്ഥ്യങ്ങളാണ്. അവയെക്കുറിച്ച് വ്യത്യസ്തകോണുകളില്‍ നിന്നുള്ള നിരവധി പഠനങ്ങളും നിരീക്ഷണങ്ങളും വന്നുകഴിഞ്ഞു. ഇപ്പോഴും വന്നുകൊണ്ടിരിയ്ക്കുന്നു. വിശദാംശങ്ങളില്‍ അഭിപ്രായഭിന്നതകളുണ്ടാവാമെങ്കിലും ഫാസിസത്തിന്റെ പൊതുസ്വഭാവങ്ങളെ ഇവയില്‍നിന്ന് നമുക്ക് ഗണിച്ചെടുക്കാവുന്നതാണ്.

ആധുനികമായ ഒരു നേഷന്‍സ്റ്റേറ്റിലെ ജനാധിപത്യറിപ്പബ്ലിക്കില്‍, സാമ്പത്തികവും രാഷ്ട്രീയവും സാമൂഹികവുമായ മാനങ്ങളുള്ള പൊതു മുതലാളിത്ത പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍, അധികാരത്തിലിരിയ്ക്കുന്ന ഭരണവര്‍ഗ്ഗം സമൂഹത്തിലെ ഏറ്റവും പിന്തിരിപ്പന്‍ വര്‍ഗ്ഗങ്ങളുമായുള്ള കൂട്ടുകെട്ടിലൂടെ, ജനങ്ങളനുഭവിയ്ക്കുന്ന ഉദാര ജനാധിപത്യാവകാശങ്ങളെ എടുത്തുകളഞ്ഞുകൊണ്ട് മര്‍ദ്ദകഭരണം അടിച്ചേല്പിക്കുന്നതിനെയാണ് ഫാസിസം എന്നു വിളിക്കുന്നത്.

ഇത്തരത്തിലുള്ള ഫാസിസം പ്രകടിപ്പിയ്ക്കുന്ന സ്വഭാവങ്ങള്‍ ഇവയാണ്: ആധുനികപൂര്‍വ്വ സാമൂഹ്യരൂപങ്ങളോടും മൂല്യങ്ങളോടുമുള്ള അഭിനിവേശം, വരാനിരിയ്ക്കുന്ന സോഷ്യലിസ്റ്റ് വിപ്ലവത്തെക്കുറിച്ചുള്ള കടുത്ത ഭയം, ഭരണകൂടത്തിനോടുള്ള ആശ്രിതത്വം അഥവാ സ്റ്റേറ്റിസം, പ്രബുദ്ധത  ജ്ഞാനം യുക്തി തുടങ്ങിയവയുടെ നിരാകരണം, അഭ്യന്തരശത്രുവിനെ നിര്‍മ്മിച്ചെടുത്ത് കടുത്ത വിദ്വേഷപ്രചരണം, സൈനികവല്‍ക്കരണം, അമാനുഷഗുണങ്ങളുള്ള നേതൃത്വത്തിന്റെ ഏകാധിപത്യം, പീഡനം ചെയ്യുന്നതിലെ ആനന്ദം, സങ്കുചിതമായ ദേശീയത, സ്വത്വരാഷ്ട്രീയം, പൗരത്വാവകാശങ്ങളും ജനാധിപത്യാവകാശങ്ങളും നിരാകരിക്കല്‍, ലുമ്പന്‍ സ്വഭാവമുള്ള അര്‍ദ്ധസൈനിക ബഹുജനസംഘടനകള്‍, പ്രചണ്ഡമായ നുണപ്രചരണം,  മുതലായവ.

മര്‍ദ്ദകസ്വഭാവമുള്ള എന്തിനെയും കേറി ‘ഫാസിസ്റ്റ്’ എന്നു വിളിക്കാവതല്ല എന്നു ഇതില്‍നിന്നു വ്യക്തമാണ്. ഫാസിസം ഒരു രാഷ്ട്രീയ സംവര്‍ഗ്ഗമാണ്. ഇന്ത്യയില്‍ ഇത്തരമൊരു രാഷ്ട്രീയസാഹചര്യമുണ്ടോ എന്ന സന്ദേഹപ്പെടല്‍ സ്വാഭാവികവും വേണ്ടതുമാണ്. ഉണ്ടെന്നും ഇല്ലെന്നുമുള്ള വാദഗതികള്‍ ഉയരുന്നതും അവ സമര്‍ത്ഥിക്കപ്പെടുന്നതും നടക്കേണ്ട കാര്യവുമാണ്.


ഇത്തരമൊരു പുതിയ സാഹചര്യത്തെക്കുറിച്ച് ഒട്ടും അവബോധമില്ലാതെ, ഇന്ത്യയിലെ ജാതിവ്യവസ്ഥ തന്നെ സ്ഥിരമായി ഫാസിസമെന്ന അതിവാദത്തിലേയ്ക്ക് കടക്കുകയാണ് സണ്ണി എം കപിക്കാട്. ‘മോഡിയാണ് ഇന്ത്യയില്‍ ഫാസിസം കൊണ്ടുവന്നത് എന്നു പറഞ്ഞാല്‍ അതൊരു നുണയാണ് എന്നു ഞാന്‍ പറയും’ എന്ന് ആദ്ദേഹം പറയാനാവുന്നത് അതുകൊണ്ടാണ്. സാമാന്യബോധത്തെ അവമതിച്ച് ആളാവുക എന്നതിലപ്പുറം ഇതിലൊന്നുമില്ല.


modi-fan

ഇന്ത്യന്‍ നേഷന്‍സ്റ്റേറ്റ് നിര്‍മ്മിതിയുടെ പ്രക്രിയ ആഗോളവല്ക്കരണത്തോടെ പ്രതിസന്ധിയിലായിരിയ്ക്കുന്ന ഘട്ടത്തില്‍ ഇന്ത്യന്‍ ഭരണവര്‍ഗ്ഗത്തിനും ആഗോള ഫൈനാന്‍സ് മൂലധനത്തിനും ഇന്ത്യന്‍ ജനതയ്ക്കുമേല്‍ മര്‍ദ്ദകഭരണം കെട്ടിയേല്‍പ്പിക്കേണ്ടതുള്ളതുകൊണ്ടാണ് മോഡി അധികാരത്തിലേറിയിരിയ്ക്കുന്നതെന്നും അത് ഫാസിസത്തിന്റെ ഉദ്ഘാടനമാണ് എന്നും വാദിയ്ക്കുന്നവരുടെ കൂട്ടത്തിലാണ് ഈ ലേഖകനും.

ഇന്ത്യയില്‍  ജനാധിപത്യത്തിന്റെ അളവുപരമായ വളര്‍ച്ച കൂടുതല്‍ കൂടുതല്‍ ജനവിഭാഗങ്ങളില്‍നിന്ന് അവകാശങ്ങള്‍ക്കും പ്രാതിനിധ്യത്തിനുംവേണ്ട മുറവിളി ഉയര്‍ന്നുവരുന്നതിനു കാരണമാകുന്നുണ്ടെങ്കിലും നിലവിലെ ജനാധിപത്യത്തിനു ഇതു നിവര്‍ത്തിക്കാനാവാതെ വരുന്നത് ജനാധിപത്യവ്യവസ്ഥിതിയെ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നു. ഈയൊരു പുതിയ സാഹചര്യത്തിലാണ് ഇടതു  ദളിത് രാഷ്ട്രീയൈക്യം എന്ന മുദ്രാവാക്യം ഉയര്‍ന്നുവന്നിട്ടുള്ളത്.

ഇന്നത്തെ പ്രതിസന്ധിഘട്ടത്തില്‍, ജാതീയമായ പീഡനത്തിന്‍ കീഴില്‍ നൂറ്റാണ്ടുകളായി അടിച്ചമര്‍ത്തപ്പെട്ടുകിടക്കുന്നവര്‍ വിമോചനസ്വപനങ്ങളും അവകാശബോധവും ആര്‍ജ്ജിച്ചുകൊണ്ട് മുന്നോട്ടു വരണം അല്ലെങ്കില്‍ വന്നുകൊണ്ടിരിയ്ക്കുന്നു എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് ഈ ഐക്യമുദ്രാവാക്യം മുന്നോട്ടുവെയ്ക്കപ്പെടുന്നത്.

ഇത്തരമൊരു പുതിയ സാഹചര്യത്തെക്കുറിച്ച് ഒട്ടും അവബോധമില്ലാതെ, ഇന്ത്യയിലെ ജാതിവ്യവസ്ഥ തന്നെ സ്ഥിരമായി ഫാസിസമെന്ന അതിവാദത്തിലേയ്ക്ക് കടക്കുകയാണ് സണ്ണി എം കപിക്കാട്. ‘മോഡിയാണ് ഇന്ത്യയില്‍ ഫാസിസം കൊണ്ടുവന്നത് എന്നു പറഞ്ഞാല്‍ അതൊരു നുണയാണ് എന്നു ഞാന്‍ പറയും’ എന്ന് ആദ്ദേഹം പറയാനാവുന്നത് അതുകൊണ്ടാണ്. സാമാന്യബോധത്തെ അവമതിച്ച് ആളാവുക എന്നതിലപ്പുറം ഇതിലൊന്നുമില്ല.

അടുത്ത പേജില്‍ തുടരുന്നു

Advertisement