Administrator
Administrator
ഡി.ജി.പി ടി.ആസിഫലിയുടെ നിയമനം സ്റ്റേ ചെയ്തു
Administrator
Thursday 28th July 2011 12:03pm

high-court കൊച്ചി: ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനായി ടി. ആസിഫ് അലിയെ നിയമിച്ച നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. ചീഫ് ജസ്റ്റീസിന്റെ അനുമതിയില്ലാതെ നിയമനം നടത്തിയതിനെ തുടര്‍ന്നാണ് സ്റ്റേ.

ഇന്ത്യന്‍ ലോയേഴ്‌സ് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായിരുന്ന ടി.ആസിഫലിയെ യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമാണ് പ്രോസിക്യൂഷന്‍ ഡയരക്ടറായി നിയമിച്ചത്.

അഡ്വ.ആസിഫലിക്ക് ഹൈക്കോടതിയില്‍ വേണ്ടത്ര പ്രാക്ടീസ് പരിചയമില്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയിലെ ഒരു അഭിഭാഷകന്‍ തന്നെയാണ് ഹരജി സമര്‍പ്പിച്ചത്. ഒരു പ്ലീഡറോ, സീനിയര്‍ പ്ലീഡറോ ആകുന്നതിനുള്ള പരിചയം പോലും ആസിഫലിക്ക് ഇല്ലെന്നും ചട്ടങ്ങള്‍ മറികടന്നാണ് നിയമനമെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാല്‍ അഡ്വക്കേറ്റ്‌സ് ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ഭരണപരമായ പദവിയാണെന്നും ഇതില്‍ ചീഫ് ജസ്റ്റീസിന്റെ അനുമതി ആവശ്യമില്ലെന്നുമായിരുന്നു സര്‍ക്കാരിന്റെ വാദം. ഇത് തള്ളിക്കൊണ്ടാണ് ചീഫ് ജസ്റ്റീസ് ജെ. ചെലമേശ്വര്‍, ജസ്റ്റീസ് രാമചന്ദ്രമേനോന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് നിയമനം സ്‌റ്റേ ചെയ്തത്.

Advertisement