ടി-20 ബാറ്റ്‌സ്മാന്‍മാരുടെ കളിയാണെന്നാരാ പറഞ്ഞത്? 2018 ഐ.പി.എല്‍ ബൗളര്‍മാരുടേത് കൂടിയാണെന്ന് നെഹ്‌റ
ipl 2018
ടി-20 ബാറ്റ്‌സ്മാന്‍മാരുടെ കളിയാണെന്നാരാ പറഞ്ഞത്? 2018 ഐ.പി.എല്‍ ബൗളര്‍മാരുടേത് കൂടിയാണെന്ന് നെഹ്‌റ
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 13th March 2018, 9:26 pm

മുംബൈ: ടി-20 ക്രിക്കറ്റ് അറിയപ്പെടുന്നത് ബാറ്റ്‌സ്മാന്‍മാരുടെ കളിയെന്നാണ്. 20 ഓവറിനുള്ളില്‍ പരമാവധി റണ്‍സ് ടീമിന് നേടിക്കൊടുക്കുക എന്നതാണ് ബാറ്റ്‌സ്മാന്റെ ഉത്തരവാദിത്വം. നേരിടുന്ന പന്തുകളെല്ലാം അതിര്‍ത്തി കടത്തുക എന്നതുകൊണ്ടു തന്നെ ബാറ്റ്‌സാമന്‍മാരുടെ കളിയെന്നാണ് പൊതുവെ ടി-20യെ വിലയിരുത്താറ്.

എന്നാല്‍ ഇത് ശരിയല്ലെന്നാണ് ഇന്ത്യയുടെ മുന്‍ ബൗളര്‍ ആശിഷ് നെഹ്‌റ പറയുന്നത്. ഐ.പി.എല്‍ 2018 സീസണ്‍ ബൗളര്‍മാരുടേത് കൂടിയാണ് എന്നാണ് നെഹ്‌റ പറയുന്നത്.

 

ഐ.പി.എല്ലില്‍ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിന്റെ ബൗളിംഗ് കോച്ചാണ് നെഹ്‌റ.

” ബാറ്റ്‌സാമാന്‍ അഞ്ചോ ആറോ കളിയില്‍ റണ്‍സൊന്നുമെടുത്തില്ലെങ്കിലും അടുത്ത കളിയില്‍ മികച്ച പ്രകടനം നടത്തിയാല്‍ അവര്‍ ശ്രദ്ധിക്കപ്പെടും. എന്നാല്‍ ഒരു ബൗളര്‍ നാലോവറില്‍ 25 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയാല്‍ ആരും ശ്രദ്ധിക്കാറില്ല. എന്നാല്‍ അയാള്‍ ഒരു കളിയില്‍ 60 റണ്‍സ് വഴങ്ങിയാല്‍ അതായിരിക്കും കൂടുതല്‍ വാര്‍ത്തയാകുക.”


Also Read: ലോകകപ്പില്‍ കളിച്ചില്ലെങ്കില്‍ തനിക്കൊന്നുമില്ല, കുടുംബം പട്ടിണിയാവരുത്; പരിഹസിച്ചവര്‍ക്ക് മറുപടിയുമായി ഓസ്‌കാര്‍


 

ക്രിക്കറ്റ് എന്ന കളിയില്‍ ബൗളര്‍മാര്‍ക്കും തുല്യ പങ്കുണ്ടെന്നും നെഹ്‌റ കൂട്ടിച്ചേര്‍ത്തു. “ഒരു ടെസ്റ്റ് മാച്ചില്‍ 1000 റണ്‍സ് എടുത്താലും 20 വിക്കറ്റ് എടുത്താലും ജയിക്കാന്‍ കഴിയും.” നെഹ്‌റ പറഞ്ഞു.