എഡിറ്റര്‍
എഡിറ്റര്‍
സിറിയന്‍ വിമതര്‍ക്ക് ആയുധം നല്‍കുമെന്ന് സൗഹൃദരാജ്യങ്ങള്‍
എഡിറ്റര്‍
Monday 24th June 2013 12:03am

syrian-ribels

സിറിയ: സിറിയന്‍വിമതര്‍ക്ക് ആയുധം നല്‍കുമെന്ന് സൗഹൃദരാജ്യങ്ങള്‍ അറിയിച്ചു. സിറിയയില്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനെതിരെ പോരാടുന്ന വിമതര്‍ക്ക് സൈനികസഹായം നല്‍കുന്നതില്‍ പിന്നോട്ടില്ലെന്ന് രാഷ്ട്രങ്ങള്‍ അറിയിച്ചു കഴിഞ്ഞു.

യു.എസ്, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി, സൗദി അറേബ്യ, തുര്‍ക്കി, ഈജിപ്ത്, ജോര്‍ദാന്‍ തുടങ്ങിയ രാജ്യങ്ങളുടെ പ്രതിനിധികളാണ് ഖത്തറിന്റെ തലസ്ഥാനമായ ദോഹയില്‍ നടന്ന യോഗത്തില്‍ പങ്കെടുത്തത്.

Ads By Google

എന്നാല്‍ സിറിയന്‍വിമതര്‍ക്ക് സൈനികസഹായം നല്‍കുന്നതിനെതിരെ റഷ്യ ശക്തമായി രംഗത്തുവന്നിട്ടുണ്ട്. വിമതര്‍ക്ക് ആയുധം നല്‍കുന്നത് സിറിയയില്‍ രാഷ്ട്രീയ പ്രതിസന്ധിക്കിടയാക്കുമെന്ന് ജര്‍മന്‍ചാന്‍സലര്‍ ആഞ്ജല മെര്‍ക്കലുമായുള്ള കൂടിക്കാഴ്ചയില്‍ റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്‍ അഭിപ്രായപ്പെട്ടു.

സിറിയയെ സമാധാനപാതയിലെത്തിക്കുന്നതിനുള്ള ഏകമാര്‍ഗം ഇതാണെന്ന് ഖത്തര്‍ പ്രധാനമന്ത്രി ശൈഖ് ഹമദ് ബിന്‍ ജാസിം ജാബിര്‍ അല്‍താനിയും അഭിപ്രായപ്പെട്ടു. യു.എന്‍.

അസദിന് മേല്‍ ചര്‍ച്ചനടത്താനുള്ള സമ്മര്‍ദം വര്‍ധിപ്പിക്കുന്നതാണ് ഈ തീരുമാനമെന്ന് യു.എസ്. വിദേശകാര്യസെക്രട്ടറി ജോണ്‍ കെറി പറഞ്ഞു.

ജോണ്‍ കെറിക്കാണ് സിറിയന്‍വിമതര്‍ക്ക് സൈനിക സഹായമുള്‍പ്പെടെ നല്‍കുന്ന കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള ചുമതല സൗഹൃദരാഷ്ട്രങ്ങള്‍ നല്‍കിയിരിക്കുന്നത്.

വിമതര്‍ക്കെതിരെ അസദിന്റെ സൈന്യം തുടര്‍ച്ചയായി രാസായുധം പ്രയോഗിക്കുന്നതായി പാശ്ചാത്യരാജ്യങ്ങള്‍ ആരോപിച്ചിരുന്നു. വിമതര്‍ക്ക് സൈനികസഹായം നല്‍കുന്നതിലൂടെ അസദിന്റെ ഏകപക്ഷീയമായ ആക്രമണത്തിന് തടയിടാനാണ് സൗഹൃദരാഷ്ട്രങ്ങള്‍ ശ്രമിക്കുന്നത്.

Advertisement