എഡിറ്റര്‍
എഡിറ്റര്‍
ആഭ്യന്തര കലാപത്തിനിടയില്‍ സിറിയയില്‍ കൊല്ലപ്പെട്ടത് 93,000 പേര്‍
എഡിറ്റര്‍
Friday 14th June 2013 12:45am

syria

യു.എന്‍: സിറിയയില്‍ ആഭ്യന്തര കലാപത്തിനിടയില്‍ ഇതുവരെയായി 93,000 പേര്‍ കൊല്ലപ്പെട്ടതായി യു.എന്‍. രണ്ട് വര്‍ഷമായി തുടരുന്ന ആഭ്യന്തര കലാപത്തിനിടയിലാണ് ഇത്രയും പേര്‍ കൊല്ലപ്പെട്ടത്.

എന്നാല്‍ അനൗദ്യോഗിക കണക്ക് പ്രകാരം മരണ സംഖ്യ ഇതിലും കൂടുതലായിരിക്കുമെന്നും യു.എന്‍ മനുഷ്യാവകാശ ഓഫീസ് അറിയിച്ചു. ഈ വര്‍ഷം ഏപ്രില്‍ വരെയുള്ള കണക്കുകളാണ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്.

Ads By Google

കഴിഞ്ഞ വര്‍ഷം ജൂണ്‍ മുതല്‍ ഒരു മാസത്തില്‍ 5000 പേര്‍ എന്ന നിലയിലാണ് മരണ സംഖ്യ കൂടുന്നത്. പുരുഷന്മാരാണ് കൊല്ലപ്പെടുന്നവരില്‍ കൂടുതല്‍ പേരും. 6,561 കുട്ടികള്‍ ആക്രമത്തിനിരയായത്.

ഇതില്‍ തന്നെ 1,729 കുട്ടികളും പത്ത് വയസ്സില്‍ താഴെ മാത്രം പ്രായമുള്ളവരാണ്. കുട്ടികളെ ചാവേറുകളായി ഉപയോഗിക്കുന്നുണ്ടെന്നും യു.എന്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. സര്‍ക്കാരും വിമതരും ഇക്കാര്യത്തില്‍ തുല്യ പങ്കാളികളാണെന്നും യു.എന്‍ കുറ്റപ്പെടുത്തി.

കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തില്‍ അറുപത് പേര്‍ കൊല്ലപ്പെട്ടിരുന്നു. സര്‍ക്കാരിനെ പിന്തുണക്കുന്ന ശിയാ വിഭാഗമാണ് കൊല്ലപ്പെട്ടത്.

Advertisement