ദഹന പ്രശ്നങ്ങള്‍; കാരണങ്ങളും പ്രതിരോധ മാര്‍ഗ്ഗങ്ങളും: അറിയേണ്ടതെല്ലാം....
Health
ദഹന പ്രശ്നങ്ങള്‍; കാരണങ്ങളും പ്രതിരോധ മാര്‍ഗ്ഗങ്ങളും: അറിയേണ്ടതെല്ലാം....
ന്യൂസ് ഡെസ്‌ക്
Saturday, 11th August 2018, 4:19 pm

ദഹന പ്രക്രിയ പലപ്പോഴും നമ്മളില്‍ സുഖമമാവാറില്ല. ഭക്ഷണം അകത്തു ചെന്നതിന് ശേഷം പലപ്പോഴും വീര്‍പ്പ് മുട്ടുന്ന അവസ്ഥയാണ് ഉണ്ടാകാറുള്ളത്. പൊണ്ണത്തടി ഇതിന്റെ ഭാഗമായി ഉണ്ടാകുന്നതാണ്. അതേസമയം അമിത മദ്യപാനവും, അമിത ഭക്ഷണവുമാണ് ദഹന പ്രശ്നത്തിന് അടിസ്ഥാന കാരണമായി വിദഗ്ധര്‍ പറയുന്നത്.

ഇത്തരം ദഹന പ്രശ്നങ്ങളുടെ പ്രധാന കാരണങ്ങള്‍

1. പലപ്പോഴും ഭക്ഷണത്തിന് ശേഷം ഗ്യാസ് സംബന്ധമായ ബുദ്ധിമുട്ടുകള്‍ നമുക്ക് അനുഭവപ്പെടാറുണ്ട്. ചിലരില്‍ അവ നെഞ്ചെരിച്ചിലായി മാറുന്നു. നിങ്ങള്‍ കഴിക്കുന്ന ഭക്ഷണമാണ് അവയില്‍ പ്രധാന കാരണമായി വരുന്നത്.


ALSO READ:ഹൃദ്രോഗികള്‍ സെക്‌സിലേര്‍പ്പെടുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്….


അമിതമായി കൊഴുപ്പടങ്ങിയ ഭക്ഷണങ്ങള്‍, കാപ്പി, കാര്‍ബണേറ്റ് പാനീയങ്ങളായ മദ്യം, റെഡ് വൈന്‍, സ്പിരിറ്റ്, അസിഡിക് സ്വഭാവമുള്ള ഭക്ഷണങ്ങള്‍ എന്നിവ ദഹന പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്ന് കൊല്‍ക്കത്തയിലെ പ്രശസ്ത ഡൈറ്റീഷ്യന്‍ ഡോ. അനുപം ഡേ പറയുന്നു.

2. ഭക്ഷണം കഴിക്കുന്ന രീതികളും ദഹന പ്രക്രിയയില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. അമിതമായ ഭക്ഷണം, വെള്ളം കുടിക്കുന്നതില്‍ സ്ട്രോയുടെ ഉപയോഗം, ഭക്ഷണ സമയത്തുള്ള നീണ്ട സംഭാഷണങ്ങള്‍ എന്നിവ ഗ്യാസിന് കാരണമാകുന്നു.

ഡോ.ഡെയ്‌സെ ഇതിന് ഉദാഹരണമായി പറയുന്നത് എന്തെന്നാല്‍ ആഹാരം കഴിക്കുന്ന സമത്ത് ടി.വിയില്‍ ശ്രദ്ധിക്കുകയും, ഭക്ഷണം കഴിച്ച ഉടനെ ഉറങ്ങുന്നതും ദഹന പ്രശ്നങ്ങളുടെ അടിസ്ഥാന കാരണങ്ങളിലൊന്നാണ് എന്നാണ്.

3. ദഹനപ്രശ്നങ്ങള്‍ പലപ്പോഴും അള്‍സര്‍, സെലിക് ഡിസീസ്, ഗ്യാസ് സ്റ്റോണ്‍, കുടല്‍ സംബന്ധമായ പ്രശ്നങ്ങള്‍, വയറിലുള്ള ക്യാന്‍സര്‍ എന്നിവയ്ക്ക് കാരണമാകുന്നുണ്ടെന്ന് മയോ ക്ലിനിക് കണ്ടെത്തിയിട്ടുണ്ട്.


ALSO READ: പുരുഷന്‍മാര്‍ അയഞ്ഞ അടിവസ്ത്രങ്ങള്‍ ധരിക്കണം; ബീജോല്‍പാദനത്തിന്റെ അളവ് വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്ന് പുതിയ പഠനങ്ങള്‍


ദഹന പ്രശ്നങ്ങള്‍ എങ്ങനെ നേരിടാം

1. ദഹനപ്രശ്‌നം നേരിടുന്നതിനുള്ള എളുപ്പ മാര്‍ഗ്ഗം, അവ ആരംഭ ഘട്ടത്തിലെ തടയുക എന്നതാണ്.

2. നിങ്ങള്‍ കഴിക്കുന്ന ഭക്ഷണത്തില്‍ കൂടുതല്‍ ശ്രദ്ധിക്കാം. അതിന് ആദ്യം ചെയ്യേണ്ടത് എന്തെന്നാല്‍
ദഹനപ്രശ്നത്തിന് കാരണമാകുന്ന ഭക്ഷണങ്ങള്‍ ഒഴിവാക്കുക.

ഉദാഹരണമായി ഒരു ചിക്കന്‍ റോള്‍ നിങ്ങളില്‍ വയറു വേദനയ്ക്ക് കാരണമാകുന്നൂ എങ്കില്‍ അവ പൂര്‍ണ്ണമായും ഒഴിവാക്കണമെന്ന് ഡോ. ഡെയ് സെ നിര്‍ദേശിക്കുന്നു.

3. നിങ്ങള്‍ കഴിക്കാന്‍ ആഗ്രഹിക്കുന്ന ഭക്ഷണ-പാനീയങ്ങളുടെ ക്രമം തിരഞ്ഞെടുക്കാം.
ഏത് തരം ഭക്ഷണം കഴിക്കുന്നതിലൂടെയാണ് നിങ്ങള്‍ക്ക് ദഹന പ്രശ്നം ഉണ്ടാകുന്നതെന്ന് കണ്ടെത്തുക. അത്തരത്തില്‍ ഭക്ഷണം ക്രമീകരിച്ച് ദഹനപ്രശ്‌നം നിയന്ത്രിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.

4. സാവധാനം ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കുക.

5. ദഹനപ്രക്രിയയുമായി നമ്മുടെ മനസ്സിനും ശരീരത്തിനും വലിയ ബന്ധമുണ്ടെന്ന് പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്. കൂടുതല്‍ ഉത്കണ്ഠ ആകുന്നവരില്‍ വയറു വേദന വരെ അനുഭവപ്പെടാറുണ്ട്. ഇവ കൃത്യമായ വ്യായാമത്തിലൂടെ മാറ്റിയെടുക്കാന്‍ സാധിക്കുമെന്ന് പഠനങ്ങളില്‍ പറയുന്നു.