ഈ പ്രശ്നങ്ങള്‍ ഉണ്ടോ? എങ്കില്‍ ഈ ലൈംഗിക രോഗങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്
Health
ഈ പ്രശ്നങ്ങള്‍ ഉണ്ടോ? എങ്കില്‍ ഈ ലൈംഗിക രോഗങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്
ന്യൂസ് ഡെസ്‌ക്
Sunday, 12th August 2018, 12:45 pm

ലൈംഗിക ബന്ധത്തിലൂടെ പിടിപെടാനും പകരാനും സാധ്യതയുള്ള രോഗങ്ങള്‍ വ്യാപിക്കുന്നതായി പുതിയ പഠനങ്ങള്‍. നിസ്സാരമാക്കി കളഞ്ഞാല്‍ ശരീരത്തെ ഗുരുതരമായി ബാധിക്കാന്‍ സാധ്യതയുള്ള മാരക രോഗങ്ങളായി ഇവ മാറുമെന്നാണ് പുതിയ പഠനങ്ങള്‍. അതില്‍ പ്രധാനപ്പെട്ട ചില രോഗങ്ങള്‍ ഇതാണ്….

പ്രത്യേകിച്ച് ലക്ഷണങ്ങളൊന്നും ഇല്ലാത്തതും എന്നാല്‍ വസ്തി പ്രദേശങ്ങളില്‍ ബുദ്ധിമുട്ടുണ്ടാക്കുന്നതുമായ രോഗമാണ് Mycoplasma Genitalium (MG) എന്ന രോഗം. സ്ത്രീകളില്‍ ഇത് വന്ധ്യത ഉണ്ടാക്കുന്നു. ആന്റിബയോട്ടിക്കുകള്‍ക്കെതിരെ പ്രവര്‍ത്തിക്കാനും ശേഷിയുള്ള രോഗാണുക്കളാണ് ഈ രോഗത്തിന്.

ഇത്തരം രോഗങ്ങളുടെ പ്രതിരോധത്തിനായി The British Asosciation of Sexual Health & HIV ചില പുതിയ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.


ALSO READ: എച്ച്.ഐ.വിയെക്കാള്‍ മാരക ലൈംഗികരോഗമുണ്ട്; മൈക്കോപ്ലാസ്മ ജെനിറ്റാലിയത്തെപ്പറ്റി അറിയേണ്ടതെല്ലാം…


ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ കോണ്ടം കരുതുക

ആന്റിബയോട്ടിക് ഉപയോഗിച്ചുള്ള ട്രീറ്റ്മെന്റുകള്‍ ഉണ്ടെങ്കിലും അവയില്‍ ചിലത് രോഗത്തിന്റെ ഉയര്‍ന്ന ഘട്ടത്തില്‍ ഫലിക്കാതെ വരും. ഉദാഹരണത്തിന് macrolide. അതേസമയം മറ്റൊരു ആന്റിബയോട്ടിക് ആയ അസിത്രോമൈസിന്‍ (azithromycin) രോഗത്തിന് നല്ല മാറ്റം ഉണ്ടാക്കും. അതു കൊണ്ട് തന്നെ ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ കോണ്ടം ഉപയോഗിക്കുക എന്നതാണ് മുന്‍കരുതലായി ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നത്.

അതേസമയം കഴിഞ്ഞ 15 വര്‍ഷമായി തുടരുന്ന ബോധവല്‍ക്കരണ മാര്‍ഗങ്ങളെ ആശ്രയിച്ചിട്ട് കാര്യമില്ലെന്ന ഘട്ടത്തിലാണ് വിദഗ്ധര്‍ നിര്‍ദ്ദേശങ്ങളുമായി സമൂഹത്തെ അഭിമുഖീകരിച്ചത്.

മറ്റ് രോഗങ്ങളെ പോലെ ഈ രോഗങ്ങളുടെ ഗുരുതരാവസ്ഥ തിരിച്ചറിയാന്‍ ശ്രമിക്കാത്തതാണ് രോഗം പടരാന്‍ കാരണമാകുന്നത്. രോഗം കണ്ടെത്തിയാല്‍ വേണ്ടവിധം ചികില്‍സിക്കാനും മടിക്കുന്നു.


ALSO READ: ഹൃദ്രോഗികള്‍ സെക്‌സിലേര്‍പ്പെടുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്….


വന്ധ്യത സാധ്യതയുള്ള സ്ത്രീകള്‍ക്കുള്‍പ്പടെ അടിയന്തരമായി മരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്തേണ്ടതാണ്. ഇപ്പോള്‍ തന്നെ രോഗം നിയന്ത്രണവിധേയമല്ല. അതിനാല്‍ അടിയന്തിര പ്രാധാന്യം നല്‍കേണ്ട സ്ഥിതിയാണുള്ളത്.

സ്വയം പ്രതിരോധവും ബോധവല്‍ക്കരണവും എല്ലാവരും ഏറ്റെടുക്കണമെന്നും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കിയ സംഘത്തിലെ പാഡി ഹോര്‍ണര്‍ പറയുന്നു.