എഡിറ്റര്‍
എഡിറ്റര്‍
സ്വിസ് ഓപ്പണ്‍: പിറന്നാള്‍ ദിനത്തില്‍ സൈനയ്ക്ക് തോല്‍വി
എഡിറ്റര്‍
Sunday 17th March 2013 12:33pm

ബാസല്‍: സ്വിസ്സ് ഓപ്പണ്‍ ഗ്രാന്‍ഡ് പീ ഗോള്‍ഡ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമിയില്‍ നിന്നും സൈന നെഹ്‌വാള്‍ പുറത്തായി. ചൈനയുടെ ഷിസിയാന്‍ വാങ്ങിനു മുമ്പിലാണ് പരാജയപ്പെട്ടത്.

Ads By Google

അഞ്ചുദിവസം മുമ്പ് നടന്ന ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ സൈന ഷിസിയാനെ പരാജയപ്പെടുത്തിയിരുന്നു. തന്റെ ഇരുപത്തിമൂന്നാം പിറന്നാളിലും ഈ വിജയം ആവര്‍ത്തിക്കാനാകുമെന്ന പ്രതീക്ഷയിലായിരുന്നു സൈന.

ഈ തോല്‍വിയോടെ തുടര്‍ച്ചയായ മൂന്നാം കിരീടമെന്ന സൈനയുടെ സ്വപ്‌നമാണ് തകര്‍ന്നത്. സ്‌കോര്‍: 21-11,10-21,21-9. ഈ വര്‍ഷത്തിനിടെ ആകെ നടന്ന മത്സരത്തില്‍ സെമിയിലെ ഈ മത്സരമുള്‍പ്പെടെ മൂന്ന് പരാജയമാണ് സൈനയെന്ന ഇന്ത്യന്‍ ബാഡ്മിന്റണ്‍ ഇതിഹാസത്തിന് ഏറ്റുവാങ്ങേണ്ടി വന്നത്.

സെമിയില്‍ മൂന്നു സെറ്റില്‍ രണ്ടാമത്തേതില്‍ മാത്രമാണ് സൈനയ്ക്ക് മികച്ച പ്രകടനം കാഴ്ചവെക്കാനായത്. എന്നാല്‍ ഒന്നിലും മൂന്നിലും സൈനയുടെ പ്രതിരോധ മുറയില്‍ വിള്ളല്‍ വീഴ്ത്തുകയായിരുന്നു മുന്‍ ലോക ഒന്നാം നമ്പര്‍ ചൈനീസ് താരം.

Advertisement