എഡിറ്റര്‍
എഡിറ്റര്‍
സ്വിസ് വനിതയെ കൂട്ടബലാത്സംഗം ചെയ്ത മൂന്ന് പേര്‍ അറസ്റ്റില്‍
എഡിറ്റര്‍
Sunday 17th March 2013 7:00am

ഭോപാല്‍: സ്വിറ്റ്‌സര്‍ലന്റ്കാരിയായ വനിതയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. വിഷ്ണു കഞ്ചാര്‍, രാം കഞ്ചാര്‍, ഗസ കഞ്ചാര്‍ എന്നിവരെയാണ് മധ്യപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തത്.

Ads By Google

സംഭവവുമായി ബന്ധപ്പെട്ട് പതിമൂന്ന് പേരെ ശനിയാഴ്ച്ച പോലീസ് ചോദ്യം ചെയ്തിരുന്നു. മധ്യപ്രദേശിലെ ധതിയ ജില്ലയില്‍ വെച്ച് സ്വിസ് വനിതയെ ഏഴ് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്‌തെന്നാണ് കേസ്.

മധ്യപ്രദേശില്‍ നിന്നും ആഗ്രയിലേക്ക് ഭര്‍ത്താവുമൊത്ത് സൈക്കിളില്‍ യാത്ര ചെയ്യുമ്പോഴായിരുന്നു സംഭവം. യാത്രാമധ്യേ ജദിയ ഗ്രാമത്തില്‍ താമസിക്കവേയാണ് ഏഴ് പേര്‍ ചേര്‍ന്ന് യുവതിയെ പീഡിപ്പിച്ചത്.

സംഭവത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തിയ സ്വിസ് എംബസി സംഭവത്തെ കുറിച്ച് അതിവേഗ അന്വേഷണത്തിന് ആവശ്യപ്പെട്ടിരുന്നു. സംഭവം ഏറെ ഞെട്ടിപ്പിക്കുന്നതാണെന്നും പീഡനത്തിന് ഇരയായ യുവതിക്ക് നീതി ലഭിക്കുന്നതിനായി വേണ്ടതെല്ലാം ചെയ്യുമെന്നും സ്വിസ് എംബസി വ്യക്തമാക്കിയിരുന്നു.

ബലാത്സംഗത്തിനിരയാ യ യുവതി ഇപ്പോള്‍ ആരോഗ്യനില വീണ്ടെടുത്ത് കൊണ്ടിരിക്കുകയാണ്.

Advertisement