നിങ്ങള്‍ക്കെന്താണ് വേണ്ടത്? കങ്കണയ്‌ക്കെതിരെ തപ്‌സിയും സ്വരയും; ഇത്തവണ മൗനമില്ല
DMOVIES
നിങ്ങള്‍ക്കെന്താണ് വേണ്ടത്? കങ്കണയ്‌ക്കെതിരെ തപ്‌സിയും സ്വരയും; ഇത്തവണ മൗനമില്ല
ന്യൂസ് ഡെസ്‌ക്
Monday, 20th July 2020, 9:03 pm

തപ്‌സി പിന്നുവിനെയും സ്വര ഭാസ്‌കറിനെയും കുറിച്ച് നടി കങ്കണ റണൗത്ത് റിപ്ലബിക് ടിവിയോട് നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. ഇരുവരും കരണ്‍ ജോഹറുള്‍പ്പെടെയുള്ള വന്‍കിട നിര്‍മാതാക്കളെ പിന്തുണ്യക്കുകയാണെന്നും ഇവര്‍ കാരണമാണ് ഇരു നടികളും ബി ഗ്രേഡ് നടിമാരായിരിക്കുന്നതെന്നും അവര്‍ ശ്രദ്ധ പിടിച്ചു പറ്റാന്‍ ശ്രമിക്കുന്ന ഔട്ട് സൈഡേര്‍സ് ആണെന്നും കങ്കണ പറഞ്ഞിരുന്നു. (നീഡി ഔട്ട് സൈഡേര്‍സ്) ഇപ്പോള്‍ കങ്കണയുടെ പരാമര്‍ശത്തില്‍ പ്രതികതരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സ്വര ഭാസ്‌കര്‍. നേരത്തെ തപ്‌സിയും വിഷയത്തില്‍ പ്രതികരിച്ചിരുന്നു.

മുമ്പു പല തവണ കങ്കണയും സഹോദരി ഗംഗോലി ചന്ദലും തപ്‌സിക്കെതിരെ തിരിഞ്ഞപ്പോഴും തപ്‌സി വലിയ രീതിയില്‍ പ്രതികരണം നടത്തിയിരുന്നില്ല. പൊതുവില്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഇടപെടുന്ന സ്വരയും കങ്കണയുടെ ചില പരാമര്‍ശങ്ങളില്‍ പ്രതികരണം നടത്തിയിട്ടില്ല.

‘ ഞാന്‍ ശ്രദ്ധ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നയാളാണ്. എനിക്ക് ബഹുമാനപരമായ പൊതുജന സമ്പര്‍ക്കം ആവശ്യമാണ്. സംവാദത്തില്‍ എനിക്ക് യുക്തിയും ന്യായവും ആവശ്യമാണ്. എനിക്ക് വിവേകം ആവശ്യമാണ്, മാന്യമായ പൊതുവ്യവഹാരം ആവശ്യമാണ്. എനിക്ക് നിയമവാഴ്ച ആവശ്യമാണ്. എനിക്ക് വസ്തുതകള്‍ ആവശ്യമാണ്. നിങ്ങള്‍ക്കെന്താണ് വേണ്ടത്? സ്വര ട്വീറ്റ് ചെയ്തു.

ഒരാളുടെ മരണം ( സുശാന്തിന്റെ) മറ്റൊരാള്‍ക്കെതിരെ ആയുധമാക്കാന്‍ തനിക്ക് താല്‍പര്യമില്ലെന്ന് പറഞ്ഞ തപ്സി പന്നു കങ്കണയുടെ എല്ലാ ആരോപണങ്ങള്‍ക്കും മറുപടി നല്‍കി.

റിപ്ലബ്ലിക് ടി.വിയില്‍ തപ്സിക്കും സ്വരയ്ക്കും സിനിമ ലഭിക്കുന്നില്ലെന്നും കങ്കണ പറഞ്ഞിരുന്നു. ഇതിനും തപ്സി മറുപടി നല്‍കി.

‘കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ഞാന്‍ ഒരു വര്‍ഷം മൂന്നോ നാലോ സിനിമകള്‍ ചെയ്യുന്നുണ്ട്. ഇപ്പോള്‍ അഞ്ച് സിനിമകള്‍ പ്രഖ്യാപിച്ചിട്ടുമുണ്ട്. എന്റെ കരിയര്‍ മെല്ലെയും സ്ഥിരതയോടെയും പോവാന്‍ ഞാന്‍ തീരുമാനിച്ചതാണ്. എന്നെ ചില സിനിമകളില്‍ നിന്ന് പുറത്താക്കുകയും താരമക്കളെ പകരം വെക്കുകയും ചെയ്തിട്ടുണ്ട്. പക്ഷെ കങ്കണയും അവരുടെ സഹോദരിയും ( രംഗോലി ചന്ദല്‍) എന്നെയും എന്റെ അധ്വാനത്തിന്റെയും വില കുറയ്ക്കുകയാണ്. എന്റെ പേരെടുത്ത് ചിലയിടങ്ങളില്‍ സംസാരിക്കുന്നു, തെറ്റായ ആരോപണങ്ങള്‍ എന്റെ മേല്‍ ചുമത്തുന്നു, ഇതെല്ലാം അതേ അളവിലുള്ള ഉപദ്രവമാണ്, ഇതിനു കാരണം അവരുടെ താളത്തിനനുസരിച്ച് സംസാരിക്കാന്‍ ഞാന്‍ വിസമ്മതിക്കുന്നതും അവരെ സിനിമാകുടുംബത്തിനു പുറത്തുനിന്നുള്ളവരുടെ വക്താവായി ഞാന്‍ കാണാത്തതിനാലും ആണോ? തപ്‌സി ചോദിച്ചു.

നടന്‍ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് ബോളിവുഡിനെതിരെ നിരവധി ആരോപണങ്ങളുുമായി നടി കങ്കണ റണൗത്ത് രംഗത്തു വന്നിരുന്നു. ബോളിവുഡിലെ കുടുംബവാഴ്ചയും സ്വജനപക്ഷപാതവും സുശാന്തിനെ ബാധിച്ചിരുന്നെന്നും സിനിമാ മേഖലയിലെ ചിലര്‍ സുശാന്തിന്റെ കരിയര്‍ തകര്‍ക്കാന്‍ ശ്രമിച്ചിരുന്നെന്നും കങ്കണ പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസം റിപ്പബ്ലിക് ടി.വിയിലെ ചര്‍ച്ചയില്‍ കരണ്‍ ജോഹര്‍, ആദിത്യ ചോപ്ര, രാജീവ് മസന്ദ് തുടങ്ങിയവര്‍ക്കെതിരെ കങ്കണ ഇതേ ആരോപണം ഉന്നയിച്ചിരുന്നു.

ചാനലില്‍ നടി തപ്സി പന്നുവിനെയും സ്വര ഭാസ്‌കറിനെയും കങ്കണ പരാമര്‍ശിച്ചിരുന്നു. ഞാനിത്തരം കാര്യങ്ങള്‍ തുറന്നു പറയുന്നതു കൊണ്ട് എനിക്ക് വലിയ നഷ്ടമാണുണ്ടാവാന്‍ പോവുന്നതെന്നും കാരണം തന്നെ പോലെ ഔട്ട് സൈഡേസ് ആയ തപ്സി പന്നു, സ്വര ഭാസ്‌കര്‍ തുടങ്ങിയവര്‍ കരണിനെ അനുകൂലിച്ച് സംസാരിക്കുമെന്നുമാണ് കങ്കണ പറഞ്ഞത്. തപ്സിയും സ്വരയും സ്വജനപക്ഷ പാതത്തിന്റെ ഇരകളാണെന്നും എന്നിട്ടും അവര്‍ കരണിനെ അനുകൂലിച്ച് സംസാരിക്കുമെന്നും കങ്കണ പറഞ്ഞിരുന്നു. ഇവര്‍ കാരണമാണ് സ്വരയും തപ്‌സിയും ബി ഗ്രേഡ് നടിമാരായി നിലനില്‍ക്കുന്നതെന്നും കങ്കണ ആരോപിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ