എഡിറ്റര്‍
എഡിറ്റര്‍
‘ചരിത്രമറിയാത്ത വിവരദോഷികളെ…കടക്ക് പുറത്ത്’; കേരളത്തിനെതിരെ വ്യാജപ്രചരണം നടത്തുന്നവര്‍ക്കെതിരെ സ്വാമി സന്ദീപാനന്ദഗിരി
എഡിറ്റര്‍
Wednesday 9th August 2017 8:29pm

കോഴിക്കോട്: കേരളത്തിനെതിരെ ദേശീയതലത്തില്‍ വ്യാജപ്രചരണം നടത്തുന്നവര്‍ക്കെതിരെ സ്വാമി സന്ദീപാനന്ദഗിരിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ചരിത്രമറിയാതെ കേരളത്തിനെതിരെ സംസാരിക്കുന്നവരോട് കടക്ക് പുറത്തെന്നാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം പറയുന്നത്.

രാജ്യത്ത് കലാപം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ തങ്ങളെ മാറോട് ചേര്‍ത്തുപിടിച്ചത് ഈ നാടാണെന്നും തൊട്ടുകൂടായ്മയോടും തീണ്ടിക്കൂടായ്മയോടും കടക്ക് പുറത്തെന്ന് ആദ്യം പറഞ്ഞത് കേരളമാണെന്നും സ്വാമി കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ ജനിച്ചതില്‍ ഞാന്‍ അഭിമാനിക്കുന്നു എന്നു പറഞ്ഞാണ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.


Also Read: ‘കൊടിയേരിയെ തെക്കൊട്ടെടുക്കാന്‍ സമയമായി; കണ്ണൂരില്‍ നിന്നും തൊടലുപൊട്ടിച്ചിറങ്ങിയ നായയാണ് സുധീഷ് മിന്നി’; കൊല വിളി പ്രസംഗവുമായി വീണ്ടും ശോഭ സുരേന്ദ്രന്‍, വീഡിയോ കാണാം


കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആര്‍.എസ്.എസും ബി.ജെ.പിയും ദേശീയലത്തില്‍ കേരളത്തിനെതിരെ വന്‍ പ്രചരണമാണ് നടത്തുന്നത്. ദേശീയമാധ്യമങ്ങളടക്കം ഇത് ഏറ്റുപിടിക്കുന്നതിനെതിരെ നിരവധി പേരാണ് ഇതിനോടകം രംഗത്ത് വന്നത്.

സ്വാമി സന്ദീപാനന്ദഗിരിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

Advertisement