ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
national news
ആറ് മാസത്തേക്ക് ഹൈദരാബാദില്‍ കാലുകുത്തരുത്; സ്വാമി പരിപൂര്‍ണാനന്ദക്കെതിരെ തെലങ്കാന പൊലീസ്
ന്യൂസ് ഡെസ്‌ക്
Wednesday 11th July 2018 2:32pm

ഹൈദരാബാദ്: ആള്‍ദൈവവും ഹിന്ദു സന്യാസിയുമായ സ്വാമി പരിപൂര്‍ണാനന്ദയെ ആറ് മാസത്തേക്ക് ഹൈദരാബാദില്‍ പ്രവേശിക്കുന്നത് വിലക്കി ഹൈദരാബാദ് പൊലീസ്. മറ്റ് മതവിഭാഗങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിലും പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിയതിന്റെ പേരിലുമാണ് പൊലീസിന്റെ നടപടി.

രണ്ട് ദിവസം മുന്‍പ് തെലങ്കാന പൊലീസ് പ്രഭാഷകനും വിമര്‍ശകനുമായ കാത്തി മഹേഷിനെ ഹൈദരാബാദില്‍ പ്രവേശിക്കുന്നത് വിലക്കിക്കൊണ്ട് ഉത്തരവ് പുറത്തിറക്കിയിരുന്നു. മതവികാരം വ്രണപ്പെടുത്തുന്ന പ്രസംഗങ്ങള്‍ നടത്തിയതിനും ഹിന്ദു ദൈവമായ രാമനെ അധിക്ഷേപിക്കുന്ന തരത്തിലുള്ള കാര്യങ്ങള്‍ പറയുകയും ചെയ്തതിനായിരുന്നു വിലക്ക്.


ആര്‍ട്ടിസ്റ്റുകള്‍ ചിത്രത്തിന്റെ പ്രമോഷന് പോകുന്നുണ്ടോ ഇല്ലയോ എന്ന് നോക്കുന്നത് ഡബ്ല്യു.സി.സിയുടെ പരിധിയില്‍ വരുന്ന കാര്യമല്ല; വിമര്‍ശനത്തോട് പ്രതികരിച്ച് സജിത മഠത്തില്‍


തെലങ്കാന പ്രിവന്‍ഷന്‍ ഓഫ് ആന്റി സോഷ്യല്‍ ആന്റ് ഹസാഡസ് ആക്ടിവിറ്റീസ് ആക്ട് 1980 പ്രകാരമാണ് സ്വാമിക്കെതിരെ കേസെടുത്തിരിക്കുന്നത്.

വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ അപകടം ഉണ്ടാക്കത്തക്ക വിധത്തിലുള്ള പ്രകോപനപ്രസംഗങ്ങളും മറ്റും നടത്തുന്നവര്‍ക്കെതിരെ ചുമത്തുന്നതാണ് ഈ വകുപ്പ്.

ശ്രീരാമനെ അധിക്ഷേപിച്ചുകൊണ്ടുള്ള മഹേഷിന്റെ പ്രസ്താവനക്കെതിരെ ഹൈദരാബാദില്‍ മൂന്ന് ദിവസം നീളുന്ന ധാര്‍മിക ചൈതന്യ യാത്ര സംഘടിപ്പിക്കാനുള്ള നീക്കത്തിനിടെയാണ് സ്വാമി പരിപൂര്‍ണാനന്ദയെ വിലക്കിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങിയത്.

എന്നാല്‍ പൊലീസിന്റെ നടപടിക്കെതിരെ പ്രദേശത്തെ ബി.ജെ.പി നേതാവായ പി. മുരളീധര്‍ റാവു രംഗത്തെത്തി. പരിപൂര്‍ണാനന്ദ റാവുവിനെ വിലക്കിക്കൊണ്ടുള്ള തെലങ്കാന സര്‍ക്കാരിന്റെ ഉത്തരവ് ഹിന്ദുക്കളെ അപമാനിക്കുന്നതിന് തുല്യമാണെന്നും സംസ്ഥാനത്തെ സാമൂഹ്യഐക്യം തകര്‍ക്കാന്‍ ഇത് ഇടവരുത്തുമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ പ്രേരിതമായ ഈ തീരുമാനം ഹിന്ദുസമൂഹത്തിന്‍ മേലുള്ള കടന്നുകയറ്റമാണെന്നും അദ്ദേഹം ആരോപിച്ചു.

2007 ല്‍ രാഷ്ട്രീയ ഹിന്ദു സേന എന്ന സംഘടനയുമായിട്ടാണ് സ്വാമി പരിപൂര്‍ണാനന്ദ രംഗത്തെത്തന്നത്. തെലങ്കാനായിലെ വിവിധ ഭാഗങ്ങളില്‍ പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിയ ഇദ്ദേഹത്തിനെതിരെ നിരവധി പരാതികള്‍ പൊലീസിന് ലഭിച്ചിരുന്നു.

Advertisement