എഡിറ്റര്‍
എഡിറ്റര്‍
ചീമേനി ജയിലിലെ ഗോപൂജ: ജയില്‍ സൂപ്രണ്ടിന് സസ്‌പെന്‍ഷന്‍
എഡിറ്റര്‍
Saturday 18th March 2017 8:24pm

തിരുവനന്തപുരം: കാസര്‍ഗോഡ് ചീമേനിയിലെ തുറന്ന ജയിലില്‍ ഗോപൂജ നടത്തിയ സംഭവത്തില്‍ ജയില്‍ സൂപ്രണ്ട് എ.ജി സുരേഷിനെ സസ്‌പെന്‍ഡ് ചെയ്തു. ജയില്‍ മേധാവി ആര്‍.ശ്രീലേഖയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സൂപ്രണ്ടിനെതിരെ നടപടിയെടുത്തത്.

ജയിലിലെ കൃഷിത്തോട്ടം വികസിപ്പിക്കുന്നതിന്റെ ഭാഗമായി ജയിലിലെത്തിച്ച കുള്ളന്‍ പശുക്കളെ കര്‍ണാടകയിലെ മഠം അധികൃതര്‍ ജയിലിലേക്ക് കൈമാറുന്നതിനായി കഴിഞ്ഞ ജനുവരി ഒന്നിനായിരുന്നു ഗോപൂജ നടത്തിയത്.

ജയില്‍ സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ നടന്ന ഗോപൂജയില്‍ കര്‍ണാടകയില്‍ നിന്നുമുള്ള ആര്‍.എസ്.എസ് നേതാക്കളും ജയിലിലെ തടവുകാരായ ആര്‍.എസ്.എസുകാരും പങ്കെടുത്തിരുന്നു.

ഗോ മാതാവിന് ജയ് വിളിച്ചു കൊണ്ടുള്ള ഗോ പൂജയുടെ ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ സംഭവം വിവാദമാവുകയായിരുന്നു. ഗോ പൂജ നിയമലംഘനമാണെന്ന് നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ ചൂണ്ടിക്കാണിച്ചിരുന്നു.

Advertisement