എഡിറ്റര്‍
എഡിറ്റര്‍
‘എന്തുകൊണ്ട് ഓക്‌സിജന്‍ അറൈഞ്ച് ചെയ്തില്ല?’ യോഗി സര്‍ക്കാര്‍ സസ്‌പെന്റ് ചെയ്ത മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ വിശദീകരിക്കുന്നു
എഡിറ്റര്‍
Sunday 13th August 2017 11:59am

ഗോരഖ്പൂര്‍: യു.പിയിലെ ഗോരഖ്പൂരില്‍ 72 കുട്ടികളുടെ മരണത്തിന് ഇടയാക്കിയ ദുരന്തത്തില്‍ ആശുപത്രി അധികൃതര്‍ക്കെതിരായ യോഗി ആദിത്യനാഥ് സര്‍ക്കാറിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ദുരന്തത്തിന്റെ പേരില്‍ സസ്‌പെന്റ് ചെയ്യപ്പെട്ട മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. രാജീവ് മിശ്ര. ‘നിഷ്‌കളങ്കരായ കുട്ടികളുടെ മരണത്തിന്റെ’ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നു എന്നു പറഞ്ഞുകൊണ്ടാണ് സര്‍ക്കാര്‍ ഈ വിഷയത്തില്‍ കാണിച്ച അലംഭാവം അദ്ദേഹം വെളിപ്പെടുത്തിയത്.

ആഗസ്റ്റ് നാലിനാണ് ഓക്‌സിജന്‍ വിതരണക്കാര്‍ക്കു നല്‍കാനുള്ള കുടിശിക സംബന്ധിച്ച രാജീവ് മിശ്രയുടെ കത്ത് ലഭിക്കുന്നതെന്നും അതിനു പിന്നാലെ തന്നെ പണം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചെന്നുമെന്നാണ് കഴിഞ്ഞദിവസം യോഗി ആദിത്യനാഥും ആരോഗ്യമന്ത്രി സിദ്ധാര്‍ത്ഥ് നാഥ് സിങ്ങും സംയുക്തമായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അവകാശപ്പെട്ടത്. വീഴ്ച പറ്റിയത് ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നാണെന്നും സര്‍ക്കാര്‍ കത്തുകിട്ടിയ ഉടന്‍ തന്നെ നടപടിയെടുത്തുവെന്നുമുള്ള തരത്തിലായിരുന്നു സര്‍ക്കാര്‍ അവകാശവാദം.


Must Read: ഗോരഖ്പൂരില്‍ ദുരന്തമുഖത്ത് പതറാതെ ഒരു ഡോക്ടര്‍: ഓക്‌സിജന്‍ കുറവാണെന്നറിഞ്ഞപ്പോള്‍ ഡോ കഫീല്‍ ഖാന്‍ ചെയ്തത്


എന്നാല്‍ ഇതിന്റെ സത്യാവസ്ഥ വെളിപ്പെടുത്തുകയാണ് രാജീവ് മിശ്ര. ആഗസ്റ്റ് നാലിലെ കത്ത് എന്ന് യു.പി മുഖ്യമന്ത്രി പരാമര്‍ശിച്ച കത്ത് താന്‍ അവസാനമായി നല്‍കിയതാണെന്നും അതിനു മുമ്പ് രണ്ടു കത്തുകള്‍ നല്‍കിയിരുന്നെന്നുമാണ് അദ്ദേഹം പറുന്നത്.

‘ഞാന്‍ മൂന്ന് കത്തുകളാണ് ആരോഗ്യമന്ത്രിയ്ക്ക് അയച്ചത്. ജൂലൈ 3നും ജൂലൈ 19നും ആഗസ്റ്റ് 1നും. വീഡിയോ കോണ്‍ഫറന്‍സ് വഴി ഈ വിഷയം ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു.’ മിശ്ര പറയുന്നു.

‘ ഓക്‌സിജന്റെ കാര്യത്തില്‍ താമസമുണ്ടായത് ഫണ്ട് കൃത്യസമയത്ത് ലഭിക്കാത്തതുകൊണ്ടാണ്. ആഗസ്റ്റ് അഞ്ചിനാണ് ഫണ്ട് സര്‍ക്കാര്‍ അപ്രൂവ് ചെയ്തത്. ഞങ്ങള്‍ പെയ്‌മെന്റ് അടച്ചത് 11നാണ്. അതാണ് ഞങ്ങളുടെ ഭാഗത്തുനിന്നുണ്ടായ പിഴവ്.’ എന്നു പറഞ്ഞ അദ്ദേഹം അതിനു കാരണം പെയ്‌മെന്റ് ക്ലിയര്‍ ആയി ലഭിക്കാനുണ്ടായ സ്വാഭാവിക കാലതാമസമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisement