എഡിറ്റര്‍
എഡിറ്റര്‍
സ്വവര്‍ഗപ്രേമികളെന്ന് സംശയം; ഉത്തര്‍പ്രദേശില്‍ അമ്മാവനേയും അനന്തിരവനേയും ‘ആന്റി-റോമിയോ’ സംഘം അറസ്റ്റ് ചെയ്തു
എഡിറ്റര്‍
Monday 3rd April 2017 8:45pm

ലഖ്‌നൗ: സ്വവര്‍ഗപ്രേമികളെന്ന് തെറ്റിദ്ധരിച്ച് അമ്മാവനേയും അനന്തിരവനേയും പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലാണ് സംഭവം. പുതുതായി അധികാരമേറ്റ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ആന്റി-റോമിയോ സ്‌ക്വാഡാണ് ഇവരെ അറസ്റ്റ് ചെയ്തത്.


Read Also: 4ജി സ്പീഡില്‍ കേമന്‍ ജിയോ തന്നെയെന്ന് ട്രായി


റാംപൂരിലുള്ള ബസ്സ്‌റ്റോപ്പിലാണ് സംഭവം നടന്നത്. ആന്റി റോമിയോ സ്‌ക്വാഡ് സദാചാര പൊലീസായി മാറുന്നുവെന്ന ആരോപണം ശക്തമാവുകയാണ്. ആന്റി-റോമിയോ സ്‌ക്വാഡ് പണം തട്ടാനുള്ള ഉപാധിയായാണ് ചിലര്‍ കാണുന്നതെന്നും ആരോപണമുണ്ട്.

സ്വവര്‍ഗപ്രേമികളെന്ന് പറഞ്ഞ് അറസ്റ്റ് ചെയ്ത അമ്മാവനേയും അനന്തിരവനേയും പുറത്തു വിടാനായി 5,000 രൂപയാണ് പൊലീസ് കൈക്കൂലി വാങ്ങിയത്. യു.പി തെരഞ്ഞെടുപ്പിലെ പ്രകടന പത്രികയിലെ വാഗ്ദാനമായിരുന്നു ആന്റി-റോമിയോ സ്‌ക്വാഡ്.

Advertisement