എഡിറ്റര്‍
എഡിറ്റര്‍
പശുവിനെ മോഷ്ടിച്ചെന്നാരോപിച്ച് ബംഗാളില്‍ രണ്ടു യുവാക്കളെ ജനക്കൂട്ടം തല്ലിക്കൊന്നു
എഡിറ്റര്‍
Sunday 27th August 2017 2:39pm

 

കൊല്‍ക്കത്ത: രാജ്യത്ത് വീണ്ടും പശുവിന്റെ പേരില്‍ കൊലപാതകം. പശുമോഷ്ടാക്കളെന്നാരോപിച്ച് പശ്ചിമ ബംഗാളിലെ ജല്‍പൈഗുരി ജില്ലയിലാണ് ജനക്കൂട്ടം രണ്ടു യുവാക്കളെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. അസം സ്വദേശിയും പശ്ചിമ ബംഗാളിലെ കൂച്ച്ബിഹാര്‍ സ്വദേശിയുമാണ് ജനക്കൂട്ടത്തിന്റെ ക്രൂരതക്കിരയായത്.


Also Read: ശ്രീറാം വെങ്കിട്ടരാമനു ലഭിച്ചത് പ്രമോഷനല്ല; സര്‍ക്കാര്‍ വാദങ്ങള്‍ തെറ്റെന്ന് തെളിയിക്കുന്ന വിവരാവകാശ രേഖകള്‍ പുറത്ത്


ജല്‍പൈഗുരി ജില്ലയിലെ ധൂപ്ഗുരി ഗ്രാമത്തിലൂടെ പശുക്കളെ കയറ്റിയ പിക് അപുമായി പോകുന്നവരെയാണ് ജനക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. പുലര്‍ച്ചെ മൂന്നുമണിയോടെ ദൂപ്ഗിരിയോട് ചേര്‍ന്ന ഗ്രാമത്തിലാണ് സംഭവം. പശുക്കളുമായി പോകുന്ന ഇവര്‍ വഴിതെറ്റിയതിനെത്തുടര്‍ന്ന് ഒരേ വഴിയിലൂടെ വീണ്ടും പോകുന്ന ശബ്ദം കേട്ടുണര്‍ന്ന നാട്ടുകാര്‍ വാഹനം തടയുകയായിരുന്നു.

വാഹനത്തില്‍ ഏഴു പശുക്കളാണ് ഉണ്ടായിരുന്നത്. ശബ്ദം കേട്ടെത്തിയ നാട്ടുകാര്‍ വാഹനം തടഞ്ഞു നിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു. ഡ്രൈവന്‍ ഓടി രക്ഷപ്പെട്ടെങ്കിലും മറ്റു രണ്ടുപേരും നാട്ടുകാരുടെ പിടിയില്‍ അകപ്പെടുകയായിരുന്നു.

പൊലീസ് സ്ഥലത്തെത്തിയ ശേഷമാണ് ഇരുവരെയും ആശുപത്രിയിലേക്ക് കൊണ്ടുപോയത്. എന്നാല്‍ ആശുപത്രിയിലെത്തുമ്പേഴേക്കും ക്രൂരമര്‍ദ്ദനത്തിനിരയായ ഇരുവരും മരിച്ചിരുന്നതായി പൊലീസ് വ്യക്തമാക്കി.

‘മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു’ ജല്‍പൈഗുരി പൊലീസ് സ്റ്റേഷനിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ‘ഇന്ത്യന്‍ എക്‌സ്പ്രസ്’ റിപ്പോര്‍ട്ട് ചെയതു.


Dont Miss: ഒരു ബലാത്സംഗിക്ക് കോടതി ശിക്ഷവിധിക്കും മുന്‍പേ മുപ്പത്തിയാറൂപേരുടെ ജീവന്‍ ബലി നല്‍കേണ്ടി വരുന്ന അവസ്ഥ ഭീകരം; ജോയ് മാത്യു


നോര്‍ത്ത് ദിനാജ്പൂരില്‍ ഈ മാസം നടന്ന മറ്റൊരു സമാന സംഭവത്തില്‍ മൂന്ന് മൂസ്‌ലിം യുവാക്കളായിരുന്നു ജനക്കൂട്ടത്തിന്റെ ക്രൂരതയ്ക്കിരയായി കൊല്ലപ്പെട്ടിരുന്നത്.

Advertisement