എഡിറ്റര്‍
എഡിറ്റര്‍
കേരളത്തില്‍ നിലനില്‍ക്കുന്ന ഭരണകൂടം മുന്‍പെങ്ങുമില്ലാത്ത വിധം ജനത്തെ വഞ്ചിക്കുന്നു
എഡിറ്റര്‍
Thursday 30th April 2015 4:06pm

മതേതരമൂല്യങ്ങളെ സംരക്ഷിക്കുന്ന,അന്ധവിശ്വാസങ്ങളെ കെട്ടുകെട്ടിക്കുന്ന, വിദ്യാഭ്യാസനയത്തെ സുതാര്യമാക്കുന്ന, പ്രകൃതിയെ നശിപ്പിക്കാതെ വികസനം സാധ്യമാക്കുന്ന,നല്ല ഭക്ഷ്യസംസ്‌കാരവും വൈദ്യസംസ്‌കാരവും ഉറപ്പുവരുത്തുന്ന, ആള്‍ദൈവങ്ങള്‍ക്കും മതങ്ങള്‍ക്കും പുരോഹിതവര്‍ഗ്ഗത്തിനും മൂക്കുകയറിടുകയും ചെയ്യുന്ന ജനാധിപത്യഭരണകൂടം നിലവില്‍ വരണം.

SUSMESH

| FB Notification | സുസ്‌മേഷ് ചന്ദ്രോത്ത് |

“കേരളത്തിലെ ജനങ്ങള്‍ നിലവിലുള്ള വൃത്തികെട്ട ഭരണവ്യവസ്ഥയ്‌ക്കെതിരായി ചിന്തിക്കുകയും മതേതര പുരോഗമനാശയങ്ങളെ ഉയര്‍ത്തിക്കാട്ടുന്ന രാഷ്ട്രീയധാരകളെ സങ്കുചിതമനസ്ഥിതികള്‍ മാറ്റിവച്ച് പിന്തുണയ്ക്കുകയും വേണം.”

പറയാതിരിക്കാന്‍ വയ്യാതായിരിക്കുന്നു.
**
കേരളത്തില്‍ നിലനില്‍ക്കുന്ന ഭരണകൂടം മുന്‍പെങ്ങുമില്ലാത്ത വിധം ജനത്തെ വഞ്ചിക്കാന്‍ തുടങ്ങിയിട്ട് നാലുകൊല്ലത്തോളമായി. ഇത്രത്തോളം അധഃപതിച്ച മന്ത്രിമാരും മന്ത്രിസഭയും ഭരണവും മുമ്പെങ്ങുമുണ്ടായിട്ടുണ്ടാവില്ല.

പാഠപുസ്തകങ്ങള്‍ വര്‍ഗ്ഗീയവത്കരിക്കപ്പെടുന്നു. അഴിമതിക്ക് മാന്യത കൈവരുന്നു. രാഷ്ട്രീയമെന്നാല്‍ അവിഹിതമായ ധനസമ്പാദനമാര്‍ഗ്ഗമാണെന്ന് പൊതുസമ്മതി കൈവരുന്നു.

സമാനമായ രീതികളിലേക്ക് കേന്ദ്രഭരണവും മാറുന്ന കാഴ്ചയാണ് നാള്‍ക്കുനാള്‍ നാം കാണുന്നത്. കേരളത്തിലും ഇന്ത്യയിലും പൊതുവായി സംഭവിക്കുന്നത് മതേതരത്വത്തിനു സംഭവിക്കുന്ന അപചയവും അന്ധവിശ്വാസങ്ങളുടേയും ജീര്‍ണിച്ചതും കാലാഹരണപ്പെട്ടതുമായ ആചാരവിചാരങ്ങളുടെയും മടങ്ങിവരവുമാണ്.

പാഠപുസ്തകങ്ങള്‍ വര്‍ഗ്ഗീയവത്കരിക്കപ്പെടുന്നു. അഴിമതിക്ക് മാന്യത കൈവരുന്നു. രാഷ്ട്രീയമെന്നാല്‍ അവിഹിതമായ ധനസമ്പാദനമാര്‍ഗ്ഗമാണെന്ന് പൊതുസമ്മതി കൈവരുന്നു.

അഞ്ചുകൊല്ലം കഴിഞ്ഞാല്‍ കാലം മാറുമെന്ന നെടുവീര്‍പ്പിനെ നാം സമാധാനമായി ശീലിച്ചെടുത്തിരിക്കുന്നു. കേരളത്തില്‍ സ്വസമുദായത്തില്‍നിന്നും ഒരു മന്ത്രിയുണ്ടായിരിക്കേ ആദിവാസിവിഭാഗം പുഴുവരിച്ച് മരിക്കുകയും നില്‍പ് സമരം നടത്തുകയും ആദിവാസിക്ഷേമത്തിനായി കേന്ദ്രം അനുവദിച്ച ഫണ്ട് വിനിയോഗിക്കപ്പെടാതെ പോകുകയും ചെയ്യുന്നു. ഈ അവസ്ഥയെല്ലാം മാറുകയും മോദിയും അംബാനിയും ആദാനിയും മാണിയും ബാബുവും റബ്ബും ഉമ്മന്‍ ചാണ്ടിയും ചെന്നത്തലയുമെല്ലാം ജനത്തിനുമുന്നില്‍ തുറന്നുകാണിക്കപ്പെടുകയും വേണം. അത് കാലത്തിന്റെ ആവശ്യമാണ്.

മതേതരമൂല്യങ്ങളെ സംരക്ഷിക്കുന്ന,അന്ധവിശ്വാസങ്ങളെ കെട്ടുകെട്ടിക്കുന്ന, വിദ്യാഭ്യാസനയത്തെ സുതാര്യമാക്കുന്ന, പ്രകൃതിയെ നശിപ്പിക്കാതെ വികസനം സാധ്യമാക്കുന്ന,നല്ല ഭക്ഷ്യസംസ്‌കാരവും വൈദ്യസംസ്‌കാരവും ഉറപ്പുവരുത്തുന്ന, ആള്‍ദൈവങ്ങള്‍ക്കും മതങ്ങള്‍ക്കും പുരോഹിതവര്‍ഗ്ഗത്തിനും മൂക്കുകയറിടുകയും ചെയ്യുന്ന ജനാധിപത്യഭരണകൂടം നിലവില്‍ വരണം.

അല്ലെങ്കില്‍ ആശയപ്രകാശനത്തിനും അഭിപ്രായസ്വാതന്ത്ര്യത്തിനും നിര്‍ഭയമായി ജീവിക്കുന്നതിനുള്ള അനുകൂലസാഹചര്യത്തിനും എന്നുവേണ്ട സകലതിനും സാദാ പൌരന്‍ കോടതിയിലേക്ക് ഓടേണ്ടതായി വരും.

കോടതികള്‍ നാടുഭരിക്കുന്ന അവസ്ഥ സംജാതമാകരുത്.

കേരളത്തിലെ ജനങ്ങള്‍ നിലവിലുള്ള വൃത്തികെട്ട ഭരണവ്യവസ്ഥയ്‌ക്കെതിരായി ചിന്തിക്കുകയും മതേതര പുരോഗമനാശയങ്ങളെ ഉയര്‍ത്തിക്കാട്ടുന്ന രാഷ്ട്രീയധാരകളെ സങ്കുചിതമനസ്ഥിതികള്‍ മാറ്റിവച്ച് പിന്തുണയ്ക്കുകയും വേണം.

പറയാതിരിക്കാന്‍ വയ്യാതായിരിക്കുന്നു.

പറയാതിരിക്കാന്‍ വയ്യാതായിരിക്കുന്നു.**കേരളത്തില്‍ നിലനില്‍ക്കുന്ന ഭരണകൂടം മുന്‍പെങ്ങുമില്ലാത്ത വിധം ജനത്തെ വഞ്ചിക്കാന്…

Posted by Susmesh Chandroth on Sunday, 26 April 2015

Advertisement