സുശാന്ത് സിംഗിന്റെ അവസാന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങാന്‍ പോവുന്നു; ട്വിറ്റര്‍ ഇളക്കി മറിച്ച് ആരാധകര്‍
D Movies
സുശാന്ത് സിംഗിന്റെ അവസാന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങാന്‍ പോവുന്നു; ട്വിറ്റര്‍ ഇളക്കി മറിച്ച് ആരാധകര്‍
ന്യൂസ് ഡെസ്‌ക്
Monday, 6th July 2020, 3:00 pm

മുംബൈ: അന്തരിച്ച നടന്‍ സുശാന്ത് സിംഗിന്റെ അവസാന ചിത്രമായ ദില്‍ ബേചാരയുടെ ട്രെയിലര്‍ ഇന്ന് പുറത്തിറങ്ങും. സാമൂഹ്യമാധ്യമങ്ങളില്‍ ട്രെന്‍ഡിംഗായി മാറിയിരിക്കുകയാണ് ചിത്രത്തിന്റെ പോസ്റ്റര്‍. ഈ സിനിമ എന്തായാലും ബ്ലോക് ബ്ലസ്റ്റര്‍ ആക്കുമെന്നാണ് സുശാന്തിന്റെ ആരാധകര്‍ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

സുശാന്തിനായി ഇത്രയെങ്കിലും ചെയ്യണമെന്നാണ് പലരും ട്വിറ്ററില്‍ പറയുന്നത്. ജൂലൈ 24 ന് ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. സുശാന്തിനുള്ള ആദര സൂചകമായി ഹോട്‌സ്റ്റാറില്‍ ഈ സിനിമ സൗജന്യമായി കാണാം.

 

ജൂണ്‍ 14 നാണ് മുംബൈ ബാന്ദ്രയിലെ ഫ്‌ളാറ്റില്‍ സുശാന്തിനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. സുശാന്ത് വിഷാദരോഗത്തിന് ചികിത്സ തേടിയിരുന്നതായി അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ലോക്ക് ഡൗണ്‍ ആയതിനാല്‍ ഫ്ളാറ്റില്‍ ഒറ്റക്കായിരുന്നു താമസം. ബോളിവുഡിലെ കുടുംബവാഴ്ചയും സ്വജനപക്ഷപാതവും കാരണം സുശാന്തിന് അവസരങ്ങള്‍ നഷ്ടപ്പെട്ടിരുന്നു എന്നും ഇത് സുശാന്തിനെ ബാധിച്ചിരുന്നെന്നും നേരത്തെ റിപ്പോര്‍ട്ട് വന്നിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ