'സുശാന്ത് എന്തിനെയോ ഭയപ്പെട്ടിരുന്നു; അദ്ദേഹം ആത്മഹത്യ ചെയ്തതല്ലെന്ന് ഉറപ്പാണ്'; സുശാന്തിന്റെ മരണത്തില്‍ കുടുംബ സുഹൃത്ത്
national news
'സുശാന്ത് എന്തിനെയോ ഭയപ്പെട്ടിരുന്നു; അദ്ദേഹം ആത്മഹത്യ ചെയ്തതല്ലെന്ന് ഉറപ്പാണ്'; സുശാന്തിന്റെ മരണത്തില്‍ കുടുംബ സുഹൃത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 1st August 2020, 7:44 pm

ന്യൂദല്‍ഹി: സുശാന്ത് സിംഗിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ദിവസം മുതല്‍ അതൊരു ആത്മഹത്യയല്ലെന്ന് തങ്ങള്‍ പറഞ്ഞിരുന്നതായി നടന്റെ കുടുംബ സുഹൃത്ത്. ഇന്ത്യ ടുഡേയോട് പ്രതികരിക്കുകയായിരുന്നു സുശാന്തിന്റെ കുടുംബ സുഹൃത്തായ സ്മിത പരീഖ്.

‘സുശാന്ത് മരിച്ചിട്ട് ഒരുമാസം കഴിയുന്നു. മരിക്കാന്‍ ഉപയോഗിച്ചെന്ന് കരുതപ്പെടുന്ന തുണിയുടെ ഫോറന്‍സിക് റിപ്പോര്‍ട്ട് ഇതുവരെ പുറത്ത് വന്നിട്ടില്ല. സുശാന്ത് മരിക്കുന്ന സമയത്ത് പിത്താനി, സാമുവല്‍, സാങ്കേതിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നയാള്‍ തുടങ്ങിയവര്‍ പാചകക്കാരനൊപ്പം അവിടെ ഉണ്ടായിരുന്നു. അവരെന്തുകൊണ്ടാണ് സുശാന്തിന്റെ സഹോദരി വരുന്നവരെ കാത്തുനില്‍ക്കാഞ്ഞത്? പിത്താനിയും സാമുവെലുമാണ് സുശാന്തിനെ തൂങ്ങിക്കിടക്കുന്ന നിലയില്‍ കണ്ടത്. മറ്റാരും ആ നിലയില്‍ കണ്ടിട്ടില്ല,’ സ്മിത പറഞ്ഞു.

സുശാന്തിന്റെ മുഖത്ത് പരിക്കേറ്റ പാടുണ്ടായിരുന്നു. അവനെ അറിയാമെന്നും ഡിപ്രഷന്റെ പേരില്‍ സ്വയം ജീവനൊടുക്കുന്ന ആളല്ല സുശാന്തെന്നും സ്മിത പറഞ്ഞു.

ദിശ മരിച്ചതു മുതല്‍ സുശാന്ത് അസ്വസ്ഥനായിരുന്നു. ആരുടെയും പേരെടുത്ത് പറഞ്ഞിരുന്നില്ലെങ്കില്‍ കൂടി അത് തങ്ങള്‍ക്ക് അറിയാമായിരുന്നെന്നും സ്മിത പറഞ്ഞു. സുശാന്ത് എന്തിനെയോക്കുറിച്ച് ഭയപ്പെട്ടിരുന്നതായും സ്മിത കൂട്ടിച്ചേര്‍ത്തു.

എല്ലാ ബോഡിഗാര്‍ഡുമാരെയും പാചകക്കാരെയും പറഞ്ഞുവിട്ടതായും പിത്താനിയെയും സാമുവലിനെയും മാത്രം കൂടെ നിര്‍ത്തിയതായും സ്മിത പറഞ്ഞു.

സുശാന്ത് ആത്മഹത്യ ചെയ്തതല്ലെന്നും സ്മിത ആവര്‍ത്തിച്ചു.

‘കഴിഞ്ഞ വര്‍ഷം സുശാന്തിന്റെ അക്കൗണ്ടില്‍ 40 കോടി രൂപയുണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴതില്‍ അധികവും റിയയ്ക്ക് വേണ്ടി ചെലവാക്കപ്പെട്ടിരിക്കുന്നു. സുശാന്ത് സിംഗ് രജ്പുത് ആത്മഹത്യചെയ്തതല്ല. 100 ശതമാനം ഉറപ്പ്,’ സ്മിത പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ