എഡിറ്റര്‍
എഡിറ്റര്‍
സൂര്യനെല്ലി: സര്‍ക്കാര്‍ വിശദമായ സത്യവാങ്മൂലം നല്‍കണമെന്ന് കോടതി
എഡിറ്റര്‍
Monday 11th March 2013 11:37am

കൊച്ചി: സൂര്യനെല്ലി കേസില്‍ രാജ്യസഭ ഉപാധ്യക്ഷന്‍ പി.ജെ കുര്യനെ പ്രതിചേര്‍ക്കണമെന്ന ഹരജിയില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കണം. ഹൈക്കോടതിയുടേതാണ് നിര്‍ദേശം.

Ads By Google

പത്രവാര്‍ത്തകളില്‍ നിന്നുള്ള അറിവ് മാത്രമേ കോടതിക്കുള്ളൂ. അതിനാല്‍ വിശദമായ സത്യവാങ്മൂലം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു.

സൂര്യനെല്ലി കേസില്‍ രാജ്യസഭ ഉപാധ്യക്ഷന്‍ പി.ജെ കുര്യനെ പ്രതിചേര്‍ക്കണമെന്ന് കാണിച്ച് മഹിളാസംഘമാണ് ഹരജി നല്‍കിയത്.

പെണ്‍കുട്ടി മൊഴിയില്‍ ഉറച്ചുനില്‍ക്കുകയും കേസിലെ മുഖ്യപ്രതി ധര്‍മരാജന്‍ പുതിയ വെളിപ്പെടുത്തല്‍ നടത്തുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഹരജി സമര്‍പ്പിക്കപ്പെട്ടത്.

വിചാരണ കോടതി ശിക്ഷിച്ച പ്രതികളെ വെറുതെ വിട്ട ഹൈക്കോടതി വിധി സുപ്രീംകോടതി എട്ട് വര്‍ഷത്തിന് ശേഷം റദ്ദാക്കിയതോടെയാണ് സൂര്യനെല്ലി വിഷയം വീണ്ടും ചര്‍ച്ചാ വിഷയമാകുന്നത്. സുപ്രീംകോടതി വിധിക്ക് ശേഷം പിജെ കുര്യന്‍ തന്നെ പീഡിപ്പിച്ചെന്ന പരാതിയില്‍ പെണ്‍കുട്ടി ഉറച്ചു നില്‍ക്കുകയായിരുന്നു.

കുര്യന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നുവെന്ന് കേസിലെ മൂന്നാം പ്രതിയായ ധര്‍മരാജന്‍ വെളിപ്പെടുത്തിയിരുന്നു. 19ാം തിയതി വൈകീട്ട് ആറരയോടെ വണ്ടിപ്പെരിയാറില്‍ നിന്ന് തന്റെ അമ്പാസിഡര്‍ കാറിലാണ് കുര്യനെ കുമളി ഗസ്റ്റ്ഹൗസിലെത്തിച്ചെന്നായിയിരുന്നു ധര്‍മരാജന്റെ വെളിപ്പെടുത്തല്‍.

1996ല്‍ 42 പേര്‍ ചേര്‍ന്ന് 40 ദിവസങ്ങളിലായി 16 വയസ്സുകാരിയെ പീഡിപ്പിച്ചുവെന്നതാണ് സൂര്യനെല്ലി കേസ്. പീഡനം നടന്നതിന് ശേഷം പത്രത്തില്‍ വന്ന പി.ജെ കുര്യന്റെ ചിത്രം കണ്ട പെണ്‍കുട്ടി കുര്യനെ തിരിച്ചറിയുകയും പരാതി നല്‍കുകയും ചെയ്തിരുന്നു.

സിബി മാത്യൂസിന്റെ നേതൃത്വത്തില്‍ ഇക്കാര്യം അന്വേഷിച്ചെങ്കിലും അലീബി തെളിവുകള്‍ അനുകൂലമാണന്ന് പറഞ്ഞ് കുര്യനെ ഒഴിവാക്കുകയായിരുന്നു.

പിന്നീട് പെണ്‍കുട്ടി പീരുമേട് കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്തു. പ്രഥമദൃഷട്യാ കുറ്റക്കാരനാണെന്ന് കണ്ടെത്തിയെങ്കിലും കുര്യന്‍ മേല്‍ക്കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് സുപ്രീം കോടതി പി.ജെ കുര്യനെ കേസില്‍ നിന്നൊഴിവാക്കുകയായിരുന്നു.

Advertisement