എഡിറ്റര്‍
എഡിറ്റര്‍
സൂര്യനെല്ലിക്കേസ്: പ്രതികളുടെ ജാമ്യഹരജി പരിഗണിക്കുന്നത് വീണ്ടും മാറ്റി
എഡിറ്റര്‍
Monday 4th March 2013 11:31am

കൊച്ചി: സൂര്യനെല്ലിക്കേസിലെ പ്രതികള്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈകോടതി വീണ്ടും മാറ്റി. ഈ മാസം 15ലേക്കാണ് ഹരജി പരിഗണിക്കുന്നത് മാറ്റിയത്.

Ads By Google

കേസുമായി ബന്ധപ്പെട്ട പല പ്രധാന രേഖകളും സുപ്രീംകോടതിയില്‍ നിന്ന് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ചൂണ്ടികാട്ടിയാണ് ഹരജി പരിഗണിക്കുന്നത് മാറ്റിവെച്ചത്. 14 പ്രതികളാണ് ജാമ്യഹരജി നല്‍കിയിരിക്കുന്നത്.

കേസില്‍ ധര്‍മരാജനൊഴികെ 35 പ്രതികളെയും വെറുതെവിട്ട ഹൈകോടതി വിധി റദ്ദാക്കിയ സുപ്രീം കോടതി മുഴുവന്‍ പ്രതികളോടും

സൂര്യനെല്ലിക്കേസില്‍ പ്രതികള്‍ള്‍ക്ക് ജാമ്യം നല്‍കരുതെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. പ്രതികള്‍ ഹീനമായ കൃത്യമാണ് നടത്തിയത്.

പ്രതികള്‍ നിരപരാധികള്‍ ആണെന്ന് കരുതാനാകില്ലെന്നും പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍  ടി.ആസഫലി കോടതിയില്‍ സമര്‍പ്പിച്ച പത്രികയില്‍ പറയുന്നു.

വിചാരണക്കോടതിയുടെ ശിക്ഷാവിധി നിലനില്‍ക്കുന്നതിനാല്‍ കീഴടങ്ങിയ ശേഷമേ പ്രതികകള്‍ക്കു ജാമ്യം തേടാനാവൂവെന്നും പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ കോടതിയെ അറിയിച്ചു.
1996 ഫെബ്രുവരി 19 ന് തന്നെ പീഡിപ്പിച്ചവരുടെ കൂട്ടത്തില്‍ പി.ജെ കുര്യനുമുണ്ടെന്ന് കാണിച്ച് കഴിഞ്ഞ ദിവസം പെണ്‍കുട്ടി ഫയല്‍ ചെയ്ത സ്വകാര്യ അന്യായം പീരുമേട് കോടതി തള്ളയിരുന്നു.

സുപ്രീം കോടതി വരെ തള്ളിയ കേസില്‍ കുര്യനെതിരെ കേസ് ഫയല്‍ ചെയ്യാന്‍ കഴിയില്ലെന്ന് കാണിച്ചായിരുന്നു അന്യായം ഫയല്‍ ചെയ്തത്.
സൂര്യനെല്ലി കേസില്‍ തന്നെ പീഡിപ്പിച്ചവരുടെ കൂട്ടത്തില്‍ കുര്യനുമുണ്ടെന്നാണു പെണ്‍കുട്ടി പരാതി നല്‍കിയിരുന്നത്.

ധര്‍മരാന്‍, ജമാല്‍, ഉണ്ണിക്കൃഷ്ണന്‍ എന്നിവരുടെ ഒത്താശയോടെ തന്നെ പീഡിപ്പിച്ചെന്നും പരാതിയില്‍ പറയുന്നു. കുര്യനെ നാലാംപ്രതിയാക്കണമെന്നും പരാതിയില്‍ പറയുന്നു.

വിചാരണ കോടതി ശിക്ഷിച്ച പ്രതികളെ വെറുതെ വിട്ട ഹൈക്കോടതി വിധി സുപ്രീംകോടതി എട്ട് വര്‍ഷത്തിനു ശേഷം റദ്ദാക്കിയതോടെയാണ് സൂര്യനെല്ലി വിഷയം വീണ്ടും ചര്‍ച്ചാ വിഷയമാകുന്നത്. സുപ്രീംകോടതി വിധിക്ക് ശേഷം പിജെ കുര്യന്‍ തന്നെ പീഡിപ്പിച്ചെന്ന പരാതിയില്‍ പെണ്‍കുട്ടി ഉറച്ചു നില്‍ക്കുകയായിരുന്നു.

Advertisement