എഡിറ്റര്‍
എഡിറ്റര്‍
സ്ത്രീസുരക്ഷയില്‍ ഗോവ ഒന്നാമത്, കേരളം തൊട്ടുപിറകില്‍: പട്ടിക പുറത്ത് വിട്ട് കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ്
എഡിറ്റര്‍
Thursday 2nd November 2017 3:09pm

ന്യൂദല്‍ഹി: രാജ്യത്ത് സ്ത്രീസുരക്ഷയില്‍ ഗോവ ഒന്നാമത്. കേരളത്തിനാണ് രണ്ടാം സ്ഥാനം. കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പാണ് സ്ത്രീകള്‍ക്കു സുരക്ഷിതമായി ജീവിക്കാനും സഞ്ചരിക്കാനും കഴിയുന്ന സംസ്ഥാനങ്ങളുടെ പട്ടിക പുറത്തവിട്ടത്. പ്ലാന്‍ ഇന്ത്യയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

കേരളത്തിന് പിന്നില്‍ മിസോറം, സിക്കിം, മണിപ്പുര്‍ എന്നീ സംസ്ഥാനങ്ങളാണ്. സ്ത്രീസുരക്ഷയില്‍ ഏറ്റവും പിന്നില്‍ ബിഹാറാണ് (30)  ജാര്‍ഖണ്ഡ് (27), ഉത്തര്‍ പ്രദേശ് (29) എന്നിങ്ങനെയാണ് രാജ്യതലസ്ഥാനമായ ദല്‍ഹി 0.436 പോയിന്റുമായി 28ാം സ്ഥാനത്താണ്. വിദ്യാഭ്യാസം, സംരക്ഷണം എന്നിവയില്‍ ഏറെ പിറകിലാണ് ദല്‍ഹി.

വിദ്യാഭ്യാസം, ആരോഗ്യം, ദാരിദ്ര്യം, ആക്രമണത്തില്‍ നിന്നുള്ള സംരക്ഷണം എന്നീ മാനദണ്ഡങ്ങള്‍ പരിഗണിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

ഗോവയ്ക്ക് 0.656 പോയിന്റ് കിട്ടിയപ്പോള്‍ ദേശീയ ശരാശരി അതിലും താഴെയാണ് 0.5314. സംരക്ഷണത്തില്‍ ഒന്നാമതും വിദ്യാഭ്യാസത്തില്‍ അഞ്ചാമതും ആരോഗ്യത്തിലും അതിജീവനത്തിലും ആറാമതും ദാരിദ്ര്യത്തില്‍ എട്ടാമതുമാണ് ഗോവ. രണ്ടാമതെത്തിയ കേരളത്തിനു 0.410 പോയിന്റ് കിട്ടി.

ദാരിദ്ര്യമൊഴികെ മറ്റെല്ലാം മേഖലകളിലും സിക്കിം (നാല്), പഞ്ചാബ് (എട്ട്) സംസ്ഥാനങ്ങള്‍ ഉയര്‍ന്ന സ്‌കോര്‍ നേടി. ആദ്യമായാണ് ജന്‍ഡര്‍ വള്‍നറബിലിറ്റി ഇന്‍ഡക്‌സ് (ജിവിഐ) റിപ്പോര്‍ട്ട് തയാറാക്കിയത്.

Advertisement